ചേര്‍ത്തല: നിക്ഷേപകര്‍ക്ക് അറുപതിനായിരം കോടി രൂപ മടക്കി നല്കുന്നതില് പരാജയപ്പെട്ട പിഎസിഎല്‍ ലിമിറ്റഡിന്റെ ആസ്തികള്‍ സെബി കണ്ടുകെട്ടി. പിഎസിഎല്‍ എംപ്ലോയീസ് പ്രൊട്ടക്ഷന്‍ ഫോറം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഒന്‍പത് പ്രൊമോട്ടര്‍മാരുടെയും ആസ്തികള്‍ കണ്ടുകെട്ടാന്‍ ഉത്തരവായിരിക്കുന്നത്.
അഞ്ച് കോടിയില്‍പരം നിക്ഷേപകരില്‍ നിന്നും 49,100 കോടിരൂപയാണ് പിഎസിഎല്‍ സമാഹരിച്ചത്. പലിശ സഹിതം നിക്ഷേപം തിരിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. കോടികള്‍ സമാഹരിച്ച് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച കമ്പനിക്കെതിരെയും നടപടിയുണ്ട്. നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കണമെന്നും, സ്കീമുകള്‍ നിര്‍ത്തലാക്കണമെന്നും കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 22ന് സെബി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളും മ്യൂച്ചല്‍ ഫണ്ടുകളും കണ്ട് കെട്ടിയതായി സെബി വ്യക്തമാക്കി. 90 കളിലാണ് പിഎസിഎല്‍ ഫണ്ട് സമാഹരണം ആരംഭിച്ചത്. ഇന്ത്യയെമ്പാടും കളക്ഷന്‍ ഏജന്‍സികളെ നിയമിച്ചായിരുന്നു നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: