ശബരിമല: സന്നിധാനവും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കാന്‍ എല്ലാവകുപ്പുകളുടെയും അയ്യപ്പഭക്തരുടെയും സഹായവും സഹകരണവും ആവശ്യമാണെന്ന് സന്നിധാനത്ത് ചേര്‍ന്ന വകുപ്പ് തലവന്മാരുടെ അവലോകനയോഗം വിലയിരുത്തി. വരുംദിവസങ്ങളില്‍ അയ്യപ്പഭക്തരുടെ തിരക്ക് വര്ധിച്ചുവരാന് സാധ്യതയുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തരും ജോലിയുടെ ഭാഗമായി ശബരിമലയില്‍ താമസിക്കുന്നവരും താമസ സ്ഥലവും സമീപപ്രദേശങ്ങളും മാലിന്യമുക്തമാണെന്ന് എല്ലാ ദിവസവും ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു.
അയ്യപ്പസന്നിധിയിലെത്തുന്നവരുടെ ആരോഗ്യസംരക്ഷണത്തിന് നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്താനും മകരവിളക്കിനോടനുബന്ധിച്ച് വരുംദിവസങ്ങളില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും യോഗം വിലയിരുത്തി.
തിരക്കുള്ള സമയങ്ങളില്‍ ട്രാക്ടറുകള്‍ പരമാവധി ഒഴിവാക്കുന്നതിനും ട്രാക്ടറുകളുടെ വേഗതയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. എക്സൈസ് വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കണമെന്നും യോഗം ബന്ധപ്പെട്ട ഉദേ്യാഗസ്ഥരോട് നിര്‍ദേശിച്ചു.
ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്, ഫെസ്റ്റിവെല്‍ കണ്ട്രോള് ഓഫീസര്‍ ജി. കൃഷ്ണകുമാര്‍, എന്‍ഡിആര്‍എഫ് ഡെപ്യുട്ടി കമാന്‍ഡന്റ് ജി. വിജയന്, ആര്‍എഎഫ് ഡെപ്യുട്ടി കമാന്‍ഡന്റ് മധു ജി. നായര്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം, പുണ്യം പൂങ്കാവനം കോ-ഓഡിനേറ്റര്‍ എന്‍. രാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അയ്യപ്പാസേവാസംഘത്തിന്റെ സ്ട്രെക്ച്വര്‍ സംവിധാനം ഭക്തര്‍ക്ക് തുണയാവുന്നു
അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടയിലോ, സന്നിധാനത്തുവെച്ചോ അത്യാഹിതം സംഭവിച്ചാല്‍ ഭക്തര്‍ക്ക് തുണയായി അഖിലഭാരത അയ്യപ്പാ സേവാ സംഘത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ട്രെക്ച്ചര്‍ സംവിധാനമുണ്ട്. അയ്യപ്പാസേവാസംഘത്തിന്റെ മറ്റുസേവനപ്രവര്ത്തനങ്ങള്ക്കൊപ്പമാണ് പമ്പാ, വാവര്നട, പാണ്ടിത്താവളം, ശരംകുത്തി, മരക്കൂട്ടം, അപ്പാച്ചിമേട്, നീലിമല, സന്നിധാനം എന്നിവിടങ്ങളിലായി എട്ടോളം സ്ട്രെക്ച്വര്‍ യൂണിറ്റുകളാണ് സേവനത്തിനായി ഒരുക്കിയിരിക്കുന്നത്. സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടയില്‍ ഭക്തര്‍ക്ക് അത്യാഹിതം സംഭവിച്ചാല്‍ സ്ട്രെക്ച്ചറില്‍ ഭക്തരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കും. എന്നാല്‍ സന്നിധാനത്തുനിന്നും പമ്പയിലേക്ക് ഭക്തരെ കൊണ്ടുപോകുന്നതിന് ഡോക്ടരുടെ നിര്‍ദേശം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: