നെയ്യഭിഷേകം ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ പ്രധാന വഴിപാടുകളില്‍ മുഖ്യമായ ഒന്നാണ്. വ്രതാനുഷ്ഠാനങ്ങളോടെ നാളികേരങ്ങളില്‍ നിറച്ചുകൊണ്ടുവരുന്ന നെയ്യ് സ്വാമിയ്‌ക്ക് അഭിഷേകം ചെയ്ത് ആ പ്രസാദം വീട്ടിലേയ്‌ക്ക് ഭക്തന്മാര്‍ കൊണ്ടുപോകുന്നു.
നെയ്‌നിറച്ചുകൊണ്ടുവരുന്നനാളികേരം ഹോമകുണ്ഡത്തിലാണ് സമര്‍പ്പിയ്‌ക്കുക. നെയ്‌ത്തേങ്ങ ഭക്തന്റെ മനസ്സാണ്. കാമനകള്‍കൊണ്ട് കട്ടി പിടിച്ചപുറന്തോടിനുള്ളില്‍ ഭഗവാന് അര്‍പ്പിയ്‌ക്കുവാനുള്ള ഭക്തിയാണ് നെയ്യ്. മനസ്സാകുന്ന നറുനെയ് ഭഗവാന് അര്‍പ്പിച്ചു കഴിഞ്ഞാല്‍ ശേഷിയ്‌ക്കുന്നതു ജഡമാണ്. ജഡം സംസ്‌ക്കരിയ്‌ക്കുന്നു എന്നസങ്കല്‍പ്പത്തില്‍ നാളികേരം ഹോമകുണ്ഡത്തില്‍ സമര്‍പ്പിയ്‌ക്കുന്നു. ജീവാത്മാവായ നെയ്യ് പരമാത്മാവായ ഭഗവാനില്‍ അഭിഷേകം ചെയ്യുമ്പോള്‍ ജീവാത്മ-പരമാത്മാ ഐക്യമാണ് സംഭവിയ്‌ക്കുന്നത്.
നെയ്യ് എന്നാല്‍ ഘൃതംഎന്നാണ് സംസ്‌കൃതത്തില്‍ പറയുക. ഘൃംനിഷരേണ എന്ന ധാതുവില്‍ നിന്നാണ് ഘൃതം എന്ന വാക്കുണ്ടായത്. അഷടരോഗങ്ങളെ നശിപ്പിയ്‌ക്കുന്ന എന്ന അര്‍ത്ഥം കൂടി നെയ് എന്ന വാക്കിനുണ്ട്. അന്തരീക്ഷത്തിലെ അണുക്കളെപ്പോലും നശിപ്പിയ്‌ക്കാന്‍ കഴിവുള്ളതാണ് നെയ്യ്. ശരീരത്തിലെ രോഗാണുക്കളെ നശിപ്പിയ്‌ക്കാനും ജീവകോശങ്ങളെ ഉത്തേജിപ്പിക്കുവാനുള്ളനെയ്യിന്റെ കഴിവ് ഒന്നുകൊണ്ടുമാത്രമാണ് ആയുര്‍വേദങ്ങളില്‍ നെയ്യിന് പ്രാധാന സ്ഥാനം നല്‍കിയിട്ടുള്ളത്. നെയ്‌വിളക്ക് ചൈതന്യത്തെ പരിപോഷിപ്പിക്കുന്നതിന് ഉത്തമമാണ്.
ഏറെനാളത്തെ നിഷ്ഠയോടെയുള്ള വ്രതത്തില്‍ പരിശുദ്ധനായി കൂട്ടായുള്ള ശരണം വിളിയോടെ ഭഗവാന്റെ പ്രതീകമായ ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ സര്‍വ്വ ദേവതാ പ്രതീകമായ നാളികേരത്തില്‍ ഭക്തിയോടും ശ്രദ്ധയോടും കൂടി നെയ്‌നിറച്ച് പവിത്രമായ ഇരുമുടിക്കെട്ടില്‍ കൂട്ടശരണം വിളികളോടെ സമര്‍പ്പിച്ച് ഗുരുദക്ഷിണ നല്‍കി ഉത്തമാംഗമായ ശിരസിലേറ്റി ഭക്തിയോടെ എപ്പോഴും ശരണം വിളിച്ചുനടന്ന് മലകളെല്ലാംതാണ്ടി സത്യപ്രതീകമായ പതിനെട്ടു പടികളും കടന്ന് അഖണ്ഡസച്ചിതാനന്ദമായ സ്വരൂപനായ ഭഗവാനേയും തൊഴുത് പവിത്രമായ നെയ്‌ത്തേങ്ങയില്‍കൊണ്ടുവന്ന് ഭഗവാന് അഭിഷേകം ചെയ്യും.
തുടര്‍ന്ന് വിശേഷാലുള്ള എല്ലാ വഴിപാടുകള്‍ എല്ലായിടത്തും നടത്തി ഭഗവാനെ ഒരുവട്ടംകൂടിതൊഴുതാണ് പതിനെട്ടാം പടി യിറങ്ങുന്നത്. വരുംകൊല്ലവും ഈസന്നിധാനത്തില്‍ എത്തുവാന്‍ വേണ്ടിയുള്ള പ്രര്‍ത്ഥനമനസ്സില്‍ മുഴങ്ങിക്കൊണ്ടിരിയ്‌ക്കും.














