ജയ്‌പ്പൂര്‍: രാജസ്ഥാനില്‍ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിന്റെ മുമ്പില്‍ നടന്ന മഹാസമ്മേളനത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിസംബോധന ചെയ്തു.
പാര്‍ട്ടിയും സര്‍ക്കാരും നല്ല കോ-ഓര്‍ഡിനേഷനിലാണ് പോകുന്നതെന്ന് അമിത് ഷാ പറഞ്ഞു. സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കിയ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി വസുന്ധര രാജെ നന്ദി പറഞ്ഞു. വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികളുടെ ഉദ്ഘാടനം അമിത് ഷാ നിര്‍വ്വഹിച്ചു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അമിത് ഷാ പ്രശംസിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളായ സ്‌ക്കില്‍ ഡവലപ്‌മെന്റ്, ഡിജിറ്റല്‍ ഇന്ത്യാ, വൈദ്യുത മേഖല, കൃഷി മേഖല, സ്വച്ഛ് ഭാരത്, എന്നിവ നല്ലരീതിയില്‍ നടപ്പാക്കുവാനായി. രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെ അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും അധികാരത്തിലെത്താനാവുമെന്നും അമിത് ഷാ പറഞ്ഞു.
















