തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ട് കണ്ണമ്മൂലയില്‍ മാരകമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം രക്ഷപ്പെടാന്‍ നോക്കിയ ഒമ്പതുപേരെ സിറ്റി ഷാഡോപോലീസിന്റെ സഹായത്തോടെ പിടികൂടി.
കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ അനുജനും, സിഐറ്റിയുറ്റി തൊഴിലാളിയുമായ സുനിലിനെ (27) ഞായറാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലാണ് ഒന്പതുപേര് അറസ്റ്റിലായത്. കണ്ണമ്മൂല കളവരമ്പില്‍ വീട്ടില്‍ ജബ്രി അരുണ്‍ എന്ന അരുണ്‍ (26), കണ്ണമ്മൂല പുത്തന്‍പാലം തോട്ടുവരമ്പില് വീട്ടില്‍ രാജന് എന്ന സിജിത്ത് (32), കണ്ണമ്മൂല കൊല്ലൂര്‍ തോട്ടുവരമ്പില് വീട്ടില്‍ കിച്ച വിനീത് (26), കണ്ണമ്മൂല തോട്ടുവരമ്പില് വീട്ടില്‍ മാലി അരുണ്‍ എന്ന അനീഷ് (26), ചെന്നിലോട് കുന്നുംപുറത്ത് വീട്ടില്‍ കാരി ബിനു എന്ന ബിനു(39) കണ്ണമ്മൂല കൊല്ലൂര്‍ തോട്ടുവരമ്പില് വീട്ടില്‍ കള്ളന് സാജു എന്ന സാജു (38), കണ്ണമ്മൂല കൊല്ലൂര്‍ കുളവരമ്പില്‍ വീട്ടില്‍ അപ്പുക്കുട്ടന് കമന് കൊപ്രസുരേഷ് എന്ന സുരേഷ് (38) ചെന്നിലോട് കല്ലറ കളിയില്‍ വീട്ടില്‍ പപ്പന് മകന് സജി (38) എന്നിവരെയാണ് പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം ജബ്രി അരുണിന്റെ നേതൃത്വത്തിലുള്ള എട്ടംഗം സംഘം ചെന്നിലോട് വച്ച് സുനിലിനെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയ ജെബ്രി അരുണും, മാലി അരുണും ഒരു ബൈക്കില്‍ കയറി സുനില്‍ സ്ഥിരമായി ഇരിക്കാറുള്ള കണ്ണമ്മൂല എസ്ബിഐയ്ക്കു സമീപമുള്ള യൂണിയന് ഓഫീസില്‍ എത്തി സുനില്‍ അവിടെയുണ്ടെന്ന് ഉറപ്പു വരുത്തിയതിനുശേഷം രാജനേയും വിനീതിനെയും വിളിച്ചുവരുത്തി നാലുപേരും ചേര്‍ന്ന് സുനിലിനെ മാരകമായി ആക്രമിക്കുകായിരുന്നു. പരിക്കേറ്റ സുനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ സ്വകാര്യ ബസ് ഇടിച്ചുവീണു. ഇവിടെയിട്ടും സംഘം വീണ്ടും ആക്രമിച്ചു. തുടര്‍ന്ന് പ്രതികള്‍ രണ്ടും ബൈക്കുകളിലായി പുല്ലുകാടിന് സമീപമുള്ള പാറമടയില്‍ എത്തുകയും അവിടെ പ്രതികളായ മറ്റു നാലുപേരുമായി ചേര്‍ന്ന് കുറ്റിക്കാട്ടില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു അവിടെനിന്നും കാറില്‍ കയറി രക്ഷപ്പെടാല്‍ ശ്രമിച്ച സംഘത്തെ ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലീസ് കണ്ട്രോള് റൂം വാഹനങ്ങളും ചേര്‍ന്ന് പിന്തുടര്ന്ന് കഴക്കൂട്ടം ഭാഗത്തുവച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു. പരിക്ക് പറ്റിയ സുനില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷും ഡിനി ബാബുവുമായി ശത്രുതയിലായിരുന്നു. ഇരുവരും ഇപ്പോള്‍ ഗുണ്ടാനിയമപ്രകാരം തടവിലാണ്. അവരുടെ കൂടെയുള്ളവര്‍ തമ്മിലുള്ള ശത്രുതയാണ് സുനിലിനെ വെട്ടിക്കൊലപ്പെടുത്താനുള്ള പദ്ധതിയിലേക്ക് നയിച്ചത്.
കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഡിസിപി സഞ്ചയ് കുമാര്‍ ഗുരുഡിന്, അസിസ്റ്റിന്റ് കമ്മീഷണര്‍മാരായ ജവഹര്‍ജനാര്‍ദ്ദ്, പ്രമോദ്കുമാര്‍, ദത്തന്, മെഡിക്കല്‍ കോളേജ് സിഐ ഷീന്‍ തറയില്‍, കണ്ട്രോള് റൂം സിഐ പ്രസാദ്, മെഡിക്കല്‍ കോളേജ് എസ്ഐ ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: