കല്പറ്റ:പുത്തൂര്‍ വയല്‍ ശ്രീ ഉമാ മാഹേശ്വര ക്ഷേത്രത്തില്‍ നമസ്കാര മണ്ഡപത്തിന്റെ ഉത്തരം വെപ്പ് കര്‍മ്മം ശുഭ മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഫണിധരന്‍ എബ്രാന്തിരി , എം.എ. അജിത്ത് പ്രസാദ് ജെയിന് മണിയങ്കോട് എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ ക്ഷേത്രം സപതി പ്രകാശന് ആചാരി നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ചെയര്മാന് ട്രസ്റ്റി ബോര്‍ഡ് കെ.പി. കരുണന്, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്മാന് ടി.എ. മാനു, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി എം.ശശികുമാര്‍, ട്രസ്റ്റി ബോര്‍ഡ് പി.കെ. ജനാര്ദ്ദനന്, ട്രസ്റ്റി ബോര്‍ഡ് മോഹനന് ഡീലു എന്നിവര്‍ പങ്കെടുത്തു. പുത്തൂര്‍ വയല്‍ ശ്രീ ഉമാ മാഹേശ്വര ക്ഷേത്രത്തില്‍ നടത്തിയ നമസ്കാര മണ്ഡപത്തിന്റെ ഉത്തരം വെപ്പ് കര്‍മ്മം ക്ഷേത്രം സപതി പ്രകാശന്ആചാരി നിര്‍വ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: