പനമരം : ഇന്ത്യന്‍ ഓയില്‍ കോര്‍റേഷന്റെ ഇന്‍ഡ്യന്‍ ഗ്യാസ് പനമരം വില്ലേജിനെ പുക രഹിത വില്ലേജായി പ്രഖ്യാപിച്ചു കൊണ്ട് എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന് എത്തിക്കുകയാണ്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി. കേശവേന്ദ്ര കുമാര്‍ നിര്‍വ്വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഐ.ഒ.സി. മുരളി ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ രണ്ടാമതും കേരളത്തില്‍ ആദ്യവുമാണ് ഒരു വില്ലേജിനെ പുക രഹിത വില്ലേജായി പ്രഖ്യാപിച്ച് ഗ്യാസ് കണക്ഷന് നല്‍കുന്നത്. ഈ പദ്ധതിയുടെ പ്രത്യേകത ബി.പി.എല്‍.കുടുംബങ്ങള്‍ക്ക് ഡിപ്പോസിറ്റ് ഇല്ലാതെ ഗ്യാസ് കണക്ഷന് നല്കുന്നു എന്നതാണ്. നിലവില്‍ 200 അപേഷകള്‍ പനമരം വില്ലേജില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉടന്‍ തന്നെ ഗ്യാസ് കണക്ഷന് അനുവദിക്കും. ഒരു പൊതു മേഖലസ്ഥാപനമായ ഐ.ഒ.സി. പിന്നോക്ക ജില്ലയായ വയനാടിനെ ഈ പദ്ധതിക്ക് തിരഞ്ഞെടുത്തത് പ്രത്യേകിച്ച് എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് വളരെയേറെ ഉപകാരപ്രദമാകുന്നു. ഛീഫ് ഏര്യ മാനേജര്‍ സി.പി. ഉണ്ണി കൃഷ്ണന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസ്മത്ത് , മില്‍മ ചെയര്മാന് പി.ടി. ഗോപാല കുറുപ്പ് , ജില്ലാ സപ്ലൈ ഓഫീസര്‍ പി.പി. അമ്മദ്, സ്റ്റേറ്റ് കോ-ഓപ്പറേര്റീവ് ബാങ്ക് ഡയറക്ടര്‍ കെ.വി. പോക്കര് ഹാജി, കെ.എസ്.സി.സി.എഫ് റീജണല്‍ മാനേജര്‍ പി.കെ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്‍റേഷന്റെ ഇന്‍ഡ്യന്‍ ഗ്യാസ് പനമരം വില്ലേജിനെ പുക രഹിത വില്ലേജായി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ ചടങ്ങ് ജില്ലാ കളക്ടര്‍ വി. കേശവേന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: