പത്തനംതിട്ട: മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടി പകല്‍ വീടുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. മുതിര്‍ന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം നിര്‍ദ്ദേശിക്കാന്‍ നിയമിക്കപെട്ട റെഗുലേറ്ററി ബോര്‍ഡിന്റെ സ്പെഷ്യല്‍ ഓഫീസര്‍, മുന്‍ അഡ്വക്കേറ്റ് ജനറല്‍ വി കെ ബീരാന് പത്തനതിട്ടയില്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
വലിയ മുതല്‍ മുടക്കില്ലാതെ ഓരോ ഗ്രാമമങ്ങളിലും ഇത് സാധ്യമാകും. അംഗന്‍വാടികളെ മാതൃകയാക്കാം. ചില സ്ഥലങ്ങളിലെ അംഗന്‍വാടികളില്‍ കുട്ടികള്‍ തീരെ കുറവാണ്. അവിടെ മുതിര്‍ന്നവര്‍ക്ക് വന്നു സമയം ചിലവഴിക്കാം. ബി പി എല്‍ ലിസ്റ്റില്‍ പെടുന്നവര്‍ക്ക് സൗജെന്യമായി ഭക്ഷണ സൗകര്യവും നല്‍കേണ്ടതാണ്. ധാരാളം അംഗന്‍വാടികളില്‍ നിലവില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്. അത് പ്രേയോജനപെടുത്തണം. അതിനു സര്‍ക്കാര്‍ വലിയ തോതില്‍ പണം മുടക്കേണ്ടതില്ല. ദുരിതമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനു വേണ്ടി പത്തനതിട്ടയില്‍ സിറ്റിംഗ് നടത്തുകയായിരുന്നു അദ്ദേഹം. പരാതികള്‍ ഏറെയുണ്ട്. ഇവ പരിഹരിക്കുന്നതിനാവശ്യമായ നിയമങ്ങളും നിലവിലുണ്ട്. മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്സ് ആന്‍ഡ് സീനിയെര്‍ സിറ്റിസണ്‍ ആക്റ്റ് 2007 എന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം മുതിര്‍ന്നവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യം വെച്ചുള്ളതാണ്. പക്ഷെ ഇതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കോ പൊതുജനങ്ങള്‍ക്കോ ശരിയായ ധാരണയില്ല. ഈ നിയമത്തെ പറ്റി ഉദ്യോഗസ്ഥരില്‍ അവബോധം സൃഷ്ടിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി സഹകരിച്ചു കൊച്ചിയില്‍ ഒരു വര്‍ക്ഷോപ്പ് നടത്താനും ആലോചിക്കുന്നു. സംസ്ഥാന ജില്ലാ ഗ്രാമ തലങ്ങളില്‍ ഈ നിയമത്തെ ക്കുറിച്ച് വ്യാപകമായ പ്രചരണം നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. അത് പാലിക്കപെടുന്നില്ല. പരാതികള്‍ പരിഹരിക്കേണ്ടത് എവിടെ എന്ന് മുതിര്ന്നവക്കറിയില്ല. കളക്ടര്‍, എസ്. പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന പൗരന്മാരുടെ വിഷയങ്ങളില്‍ അതതു സമയത്ത് അടിയന്തിരമായി ഇടപെടണമെന്ന ഉത്തരവ് പാലിക്കപെടുന്നില്ല. ഓരോ പരാതിയുടെയും വിവരം പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കണം. മാസത്തില്‍ ഒരിക്കലെങ്കിലും സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം അതാതു വീടുകളില്‍ ചെന്ന് പോലീസ് സ്ഥിതി ഗെതികള് ആരായണം. അത് ജില്ലാ കളക്ടരെയും, പോലീസ് മേധാവിയും അറിയിക്കുകയും വേണം. നിയമം ഇങ്ങനെയാണെങ്കിലും അത് പാടെ അവഗണിക്കുകയാണ്
മുതിര്‍ന്നവര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് ലഭിക്കുന്ന പരാതികളില്‍ 3 മാസത്തിനകം തീരുമാനം എടുത്തിരിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത് . എന്തെങ്കിലും മതിയായ കാരണം ഉണ്ടെങ്കില്‍ പരമാവധി ഒരു മാസം കൂടി ലഭിക്കും. 4 മാസത്തില്‍ കൂടുതല്‍ താമസമുണ്ടായെങ്കില്‍ അതിനു വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കേസിന്റെ നൂലാമാലകള്‍ നോക്കാതെ സ്വോഭാവിക നീതി നടപ്പിലാക്കണം. അതിനാണ് ഉദ്യോഗസ്ഥര്‍ മുന്‍തൂക്കം നല്‍കേണ്ടത്.
ജില്ലയിലെ ഉദ്യോഗസ്ഥ മേധാവികളെ ഇന്നത്തെ സിറ്റിങ്ങില്‍ വിളിച്ചതാണ്. ചിലര്‍ മാത്രമാണ് പങ്കെടുത്തത്. ഇന്ന് നടക്കുന്നത് 8 ആമത്തെ ജില്ലാ സിറ്റിങ്ങാണ്. എല്ലാ ജില്ലകലുളും സിറ്റിങ്ങുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. ഇന്നലെ പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലാണ് വി കെ ബീരാന് മാധ്യമങ്ങളോട് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: