കല്‍പ്പറ്റ:ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കേരളത്തിലെ ആദ്യ സ്മോക്ക്ലെസ് വില്ലേജിന് പനമരത്ത് തുടക്കം. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന് നല്കി വില്ലേജിലെ എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന് ഉറപ്പാക്കുന്നതാണ് പദ്ധതി.
അടുക്കളയില്നിന്നുളള പുക ഒഴിവാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ജനങ്ങളുടെ ആരോഗ്യസംരക്ഷണം കൂടിയാണ് ലക്ഷ്യമിടുന്നത്. ഐഒസി രാജ്യവ്യാപകമായാണ് മിഷന്- സ്മോക്ക്ലെസ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. വയനാട്ടിലെ ജനസംഖ്യ 8.16 ലക്ഷമാണ്. കുടുംബങ്ങളാവട്ടെ 1.9 ലക്ഷവും. ഇതില്‍ 1.53 കുടുംബങ്ങള്‍ക്ക് നിലവില്‍ ഗ്യാസ് കണക്ഷനുണ്ട്. ബാക്കി 19 ശതമാനം കുടുംബങ്ങള്‍ ഗ്യാസിനു പകരം വിറകും മറ്റ് മാര്‍ഗങ്ങളുമാണ് ഉപയോഗിക്കുന്നത്.
പനമരം വില്ലേജില്‍ 2916 കുടുംബങ്ങളുണ്ട്. ഇതില്‍ രണ്ടായിരത്തോളം പേര്‍ക്ക് എല്‍പിജി കണക്ഷനുണ്ട്. ബാക്കിയുള്ളവരില്‍ ബഹുഭൂരിപക്ഷവും കണക്ഷനെടുക്കാന്‍ കഴിയാത്തവിധം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഐഒസി പദ്ധതി നടപ്പാക്കുന്നത്.
ഇന്നലെ രാവിലെ 10ന് പനമരത്ത് നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ഐഒസി എക്സിക്യുട്ടീവ് ഡയറക്ടര്‍ മുരളീ ശ്രീനിവാസന്് അദ്ധ്യക്ഷത വഹിച്ചു. ഐഒസി ഭാരവാഹികളായ മീര നായര്‍, സി.പി.ഉണ്ണികൃഷ്ണന്, ടി.എന്‍.സുന്ദരരാജന്, രമ്യാ നായര്‍, ചിത്ര തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: