കല്‍പ്പറ്റ: കാക്കവയല്‍ വഴിയോരം റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയ കല്ലുപാടി സ്വദേശികളെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. തെന്നേരി സ്വദേശികളായ കെ. മോഹനന്, എം.കെ. ബൈജു, ടി.ടി. അഭിലാഷ്, അജി എന്നിവരെയാണ് ഹോട്ടല്‍ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചതെന്ന് ഡി.വൈ.എഫ്.ഐ. വാര്‍ഡ് യൂണിറ്റ് പ്രസിഡന്റ് ഷെജീദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. റസ്റ്ററന്റില്‍ നിന്നും ലഭിച്ച ഭക്ഷണത്തില്‍ മുടി കണ്ടതിനെ ചോദ്യം ചെയ്തതിനാണ് കയ്യേറ്റം ചെയ്തത്. ഭക്ഷണത്തിന്റെ പണമടച്ചിട്ട് പോയാല്‍ മതിയെന്ന് പറയുകയും ഭക്ഷണം കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തിനിരയായവര്‍ ഇപ്പോള്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ മീനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ലതേഷ്, ശിവാനന്ദന്, സിബി, ഷിജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: