Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ലയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സുലഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 09:39 pm IST
in Pathanamthitta

തിരുവല്ല: നഗരത്തിലെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന പരിപൂര്‍ണ്ണമായി നിയന്ത്രിച്ചുവെന്ന അവകാശവാദവുമായി എക്‌സൈസ് വിഭാഗവും പോലീസും വീരവാതം മുഴക്കുമ്പോഴും അധികൃതരുടെ മൂക്കിനുതാഴെ പുകയില ഉത്പന്നങ്ങളുടെ വില്പന തകൃതി.

നഗരമദ്ധ്യത്തിലെ ചുരുക്കംചില വ്യാപാരികളുടെ മൂക്കിന് കയറിടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞൂ എന്നല്ലാതെ ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഇവര്‍ക്ക് ആയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാസപ്പടിനല്‍കി ഉദ്യോഗസ്ഥ വൃന്തത്തെ കൈവെള്ളയിലൊതുക്കിയ വമ്പന്മാര്‍ കച്ചവടം പൊടിപൊടിക്കുമ്പോഴും അധികൃതര്‍ക്ക് അനങ്ങാനാവാത്ത സ്ഥിതിയാണുള്ളത്. നഗരമദ്ധ്യത്തിലെ കുളക്കാട്ട് പ്രവര്‍ത്തിക്കുന്ന വീടിനോട് അനുബന്ധിച്ചുള്ള കടയില്‍ ദിനംപ്രതി ഇത്തരം ഉത്പന്നങ്ങളുടെ ആയിരക്കണക്കിന് രൂപയുടെ കച്ചവടമാണ് നടക്കുന്നത്. നഗരത്തിലെ തുകലശ്ശേരി ചെമ്പോലിമുക്കിലും കുട്ടത്തിപ്പടിയിലും കച്ചവടം നടക്കുന്നുണ്ട്. പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ പഴയഗേറ്റിനോട് ചേര്‍ന്നുള്ള കടയുടെ മുന്നില്‍ പലപ്പോഴും വാങ്ങാനെത്തുന്നവരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്. പന്നിക്കുഴി പാലത്തിന് സമീപവും മുത്തൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലും ഉത്പന്നങ്ങള്‍ സുലഭമാണ്. ആഞ്ഞിലിമൂട്, തിരുമൂലപുരം, കോട്ടത്തോട്, ചുമത്ര, കുറ്റപ്പുഴ, മഞ്ഞാടി, മീന്തലക്കര എന്നിവിടങ്ങളിലെ മാടക്കടകളിലും ശംബു, ഹാന്‍സ് തുടങ്ങിയ ഉത്പന്നങ്ങള്‍ ലഭിക്കുന്നുണ്ട്.

നഗരത്തിലെ സ്ഥിതി ഇതാണെങ്കില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വ്യാപകമായ രീതിയിലാണ് കച്ചവടം നടക്കുന്നത്. പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ സ്‌കൂളിന് സമീപവും കോച്ചാരിമുക്കം ചാത്തങ്കേരി എല്‍പി സ്‌കൂളിന് സമീപവും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് പുകയുല ഉത്പന്നങ്ങളുടെ ഉപഭോക്താക്കള്‍.

കവിയൂര്‍, കോട്ടൂര്‍, പെരിങ്ങര, മേപ്രാല്‍ ചന്തപീടിക, നിരണം തുടങ്ങിയ പ്രദേശങ്ങളിലെ മാടക്കടകളും വീടുകളും കേന്ദ്രീകരിച്ചാണ് ഇവയുടെ വില്‍പ്പന തകൃതിയായി നടക്കുന്നത്. വീടിനോട് ചേര്‍ന്ന് കടനടത്തുന്ന കേന്ദ്രങ്ങളിലാണ് ഉത്പന്നങ്ങളുടെ കച്ചവടം ഏറെ പൊടിപൊടിക്കുന്നത്. ചില പ്രദേശങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും കച്ചവടം നടക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത് ഇത്തരം വീടുകളില്‍ നിന്നുമാണ്. നഗരത്തിലെ കടകളില്‍ ശക്തമായ പരിശോധനകള്‍ നടത്തുന്ന പോലീസും ആരോഗ്യ വിഭാഗവും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പരിശോധകള്‍ക്ക് തയാറാകാത്തതാണ് കച്ചവടം വ്യാപകമാകാന്‍ ഇടയാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപങ്ങളില്‍ നടക്കുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയാറാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

US

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

Kerala

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

Kerala

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

Kerala

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.