തിരുവനന്തപുരം: കുട്ടനാടന്‍ പ്രക്യതിയെ അഭ്രപാളിയിലേക്ക് പറിച്ചു നടുകയും ലോകമെങ്ങുമുള്ള ബാല്യം നേരിടുന്ന മലയാളത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ ഒറ്റാല് നേടിടെയുത്തത് സുവര്ണ്ണചകോരങ്ങള്. ആന്റണ്‍ ചെക്കോവിന്റെ ‘വാങ്കേ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഒറ്റാലിലൂടെ സംവിധായകന് ജയരാജ് പ്രേക്ഷകരിലേക്കെത്തിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധവും ഒറ്റാലില് ദിശ്യമാക്കുന്നു.
വല്ല്യപ്പായ എന്ന താറാവ് കര്‍ഷകന്റെയും അയാളുടെ പേരക്കുട്ടിയുടെയും കഥയും ബാലവേലയുമാണ് ഇതിവൃത്തം. ഒറ്റാലിലെ നായകനെതേടിയുള്ള ജയരാജിന്റെ കായല്‍ യാത്രയില്‍ ചെന്നെത്തിച്ചത് കര്‍ഷകനായ കുമരകം വാസുദേവനിലായിരുന്നു. അഭിനയം എന്തെന്ന് അറിയാത്ത വാസുദേവന്‍ തെല്ലും പരിഭ്രമമില്ലാതെ ഒറ്റാലിലെ വല്ല്യാപ്പായ ആവുകയായിരുന്നു. കുട്ടപ്പായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരമായ അശാന്ത് കെ.ഷായും
ചലച്ചിത്ര മേളയില്‍ വല്ല്യപ്പായ ആയ കുമരകംവാസുദേവനും ബാലതാരമായ അശാന്ത് കെ.ഷായും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി. നിരവധി ദേശീയ, സംസ്കാര പുരസ്കാരങ്ങള്‍ നേടിയ ഒറ്റാല് ശക്തമായ സിനിമാഭാഷയില്‍ പ്രാദേശികവും അതേസമയം പ്രാപഞ്ചികവുമായ ആശങ്ക കളുടെ കഥ പറയുകയാണെന്ന് ജൂറി വിലയിരുത്തി. മാനവരാശിക്ക് പ്രകൃതിയോടുള്ള ബന്ധം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയെല്ലാം സത്യസന്ധമായി സംസ്കാരവും പ്രദേശവുമായി ഒറ്റാലില് ബന്ധപ്പെടുത്തിയിരിക്കുന്നുവെന്ന്ജൂറിചൂണ്ടിക്കാട്ടി. ആധികാരികവും ആത്മീയവുമായ അഭിനയപ്രകടനമാണ് കുമരകം വാസുദേവന്റേതെന്നും ജൂറി വിലയിരുത്തി.
കാവാലം നാരായണപണിക്കര്‍ എഴുതി സംഗീത സംവിധാനം ചെയ്ത രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രീവത്സന്‍ ജി. മേനോനാണ് പശ്ചാത്തല സംഗീതം. സെവന് ആര്‍ട്സ് ആണ് നിര്‍മാണം. റിലീസ് ചെയത് അന്നേദിവസം തന്നെ ഓണ്‍ലൈന്‍ റിലീസ് നടത്തിയ ചിത്രം എന്ന ബഹുമതിയും ഒറ്റലിനുണ്ട്.
പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്, നല്ലമലയാള ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, മുംബൈ ഫിലിം ഫെസ്റ്റിവലിനുള്ള ഗോള്‍ഡന്‍ പുരസ്ക്കാരം എന്നിവയും ഒറ്റാല് ഇതിനകം നേടിയിട്ടുണ്ട്.
മേളയുടെ അവതരണചിത്രത്തിനുള്ള അവാര്‍ഡ് ഷമീര്ബാബുകരസ്ഥമാക്കി. കാല്‍ലക്ഷം രൂപയുടേതാണ് ഈ അവാര്‍ഡ്. മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം അച്ചടിവിഭാഗത്തില്‍ എന്‍.പി.മുരളീകൃഷ്ണന്(മാതൃഭൂമി), പ്രത്യേക ജൂറി അവാര്‍ഡ് കോവളംസതീഷ്കുമാറും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: