തിരുവല്ല: അറ്റകുറ്റപണി നടക്കുന്നതിനിടയില്‍ ജീവനക്കാ ര്‍ അഴിച്ചിട്ട വൈദ്യുതികമ്പി വീണ് മുന്‍പഞ്ചായത്ത് അംഗത്തിന് ഗുരുതരപരുക്ക്. കഴിഞ്ഞ ദിവസം കല്ലുങ്കല്‍ കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപമായിരുന്നു സംഭവം. പുത്തന്‍ പറമ്പില്‍ ഫിലിപ്പിന്റെ ഭാര്യ ഷേര്‍ളി ഫിലിപ്പിനാണ് പരുക്കേറ്റത്. ഇരുചക്ര വാഹനത്തിലേക്ക് കമ്പി പൊട്ടിവീണതാണ് അപകടകാരണം. കയറില്‍ കെട്ടിയാണ് വൈദ്യുത ലൈനുകള്‍ സാധാരണ താഴെ ഇറക്കുന്നത്. എന്നാല്‍ പോസ്റ്റില്‍ നിന്ന് കമ്പി അഴിച്ച് വിടുകയായിരുന്നു. താഴെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സംവിധാനങ്ങളില്ലായിരുന്നു. വൈകിട്ട് 5ന് തിരുവല്ലയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു ഷേര്‍ളി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷേര്‍ളിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേ ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: