കണിയാമ്പറ്റ : ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളിലുള്ള എം സിഎടി ഒഴിവുകളില്‍ സ്ഥിരനിയമനം നടത്തണമെന്ന് കേര ളാ വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന് ആവശ്യപ്പെട്ടു. എച്ച്എസ്എ റാങ്ക് ലിസ്റ്റിലുള്ള അദ്ധ്യാപകരെ നിയമിക്കാന്‍ 2010ല്‍ ഗവണ് മെന്റ് ഓര്‍ഡര്‍ നല്‍കിയിട്ടും വയനാട് ജില്ലയില്‍ അഞ്ച് റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളില്‍ രാത്രി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് നല്‍കാനും കാര്യങ്ങള്‍ ശ്രദ്ധിക്കാനു മായി നിയമിക്കപ്പെടുന്ന എംസിഎടി മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂഷന്, മാനേജര്‍ കം അസിസ്റ്റന്റ് ടീച്ചര്‍ തസ്തികയില്‍ 2010 മുതല്‍ നിയമനം നടന്നിട്ടില്ല. ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട മികച്ച സേവനം ഇല്ലാതാവുകയാണ്. നിലവില്‍ എച്ച്എസ്എ ഉയര് ന്ന റാങ്ക് ലിസ്റ്റിലുള്ള അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പ്അധികൃതര്‍ നിയമനം നടത്തി വനവാസി വിദ്യാര് ത്ഥികള്‍ക്ക് ഗണകരമായ നേട്ടമുണ്ടാക്കികൊടുക്കുവാന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പള്ളിയറ രാമന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: