കല്‍പ്പറ്റ: തെരുവ്നായ പ്രശ്ന പരിഹാരത്തിന് സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമുഹ്യ പ്രവര്ത്തകന് വൈത്തിരി സ്വദേശി ഉത്തോന്തില്‍ കൃഷ്ണന്‍കുട്ടി ഇന്ന് കലക്ടറേറ്റ് പടിക്കല്‍ നിരാഹാര സത്യഗ്രഹം നടത്തും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് കൃഷ്ണന്‍കുട്ടിയുടെ ഒറ്റയാള്‍ സമരം. തെരുവ്നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നഷ്ടപരിഹാരവും നല്‍കുക, തെരുവ് നായകളെ വന്ധ്യംകരിക്കുക, നായകളെ വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുക, പഞ്ചായത്ത് അടിസ്ഥാനത്തില്‍ തെരുവ്നായകള്‍ക്ക് അഭയകേന്ദ്രം സ്ഥാപിക്കുക തുടങ്ങിയവയാണ് കൃഷ്ണന്‍കുട്ടിയുടെ ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ മുന്‍നിറുത്തി കൃഷ്ണന്‍കുട്ടി ജില്ലയിലെ ത്രിതല പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്. അറിയപ്പെടുന്ന മൃഗ സ്നേഹി കൂടിയായ കൃഷ്ണന്‍കുട്ടി മുന്‍കയ്യെടുത്താണ് മുമ്പ് വയനാട് ചുരത്തില്‍ വാനരന്മാര്ക്ക് സദ്യ നല്‍കിയിരുന്നത്. വനംവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് മുടങ്ങി. പഞ്ചായത്തുകളുടെ സഹായം ലഭിക്കുകയാണെങ്കില്‍ തന്റെ ഉത്തരവാദിത്വത്തില്‍ തെരുവ്നായ്ക്കളുടെ പുനരധിവാസ കേന്ദ്രം തുടങ്ങാന്‍ കൃഷ്ണന്‍കുട്ടി ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: