തൃശൂര്‍: കല്യാണ്‍ സില്‍ക്സ് ഷോറൂമിന്റെ ഉദ്ഘാടനം ബ്രാന്‍ഡ് അംബാസഡര്‍ പൃഥ്വിരാജ് 16 ന് രാവിലെ 11 ന് നിര്‍വഹിക്കും. നാല് നിലകളിലായി 30,000 ചതുരശ്രയടിയിലുള്ളതാണ് ഷോപ്പിങ് സമുച്ചയം. റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍, വെസ്റ്റേണ്‍ വെയര്‍, ഇന്നര്‍വെയര്‍, ബ്ലൗസ്, ഡ്രെസ് മെറ്റീരിയല്‍സ് എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറില്‍.
സാരികളുടെ വിസ്മയലോകമാണ് ഒന്നാം നിലയില്‍. മെന്‍സ് വെയറിലെ 2016 ലെ കളക്ഷനുകളാല് സമൃദ്ധമാണ് രണ്ടാമത്തെ ഫ്ളോര്‍. കിഡ്സ് വെയര്‍, ന്യൂ ബോണ്‍ വെയര്‍ എന്നിവയ്ക്ക് മാത്രമായാണ് മൂന്നാമത്തെ ഫ്ളോര്‍ മാറ്റിവെച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ പ്രമുഖ കിഡ്സ് വെയര്‍ ബ്രാന്‍ഡുകളും ഒപ്പം കല്യാണ്‍ സില്‍ക്സിന്റെ ഇന്‍-ഹൗസ് ബ്രാന്‍ഡുകളും ഇവിടെ ലഭ്യമാണ്.
കല്യാണ്‍ സില്‍ക്സിന്റെ 22-ാമത്തെ ഷോറൂമാണ് വടകരയിലേത്. കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തിരുവല്ല, തിരുവനന്തപുരം, തൊടുപുഴ, ആറ്റിങ്ങല്‍, കുന്നംകുളം എന്നിവിടങ്ങളിലാണ് നിലവില്‍ കേരളത്തില്‍ കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകളുള്ളത്. കേരളത്തിന്റെ ഫാഷന്‍ ഭൂപടത്തില്‍ വടകരയും സ്ഥാനം നേടുന്നതോടുകൂടി കല്യാണ്‍ സില്‍ക്സിന്റെ സാന്നിദ്ധ്യം കേരളത്തിലെ പന്ത്രണ്ട് പ്രമുഖ നഗരങ്ങളില്‍ ഉണ്ടാകും. ബാംഗ്ലൂര്‍, ഈറോഡ്, സേലം തുടങ്ങിയ നഗരങ്ങളിലും ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലും കല്യാണ്‍ സില്‍ക്സിന് റീട്ടെയില്‍ ഷോറൂമുകളുണ്ട്.
”ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും ഉത്പന്നങ്ങളും നല്കുവാന് ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ പട്ടണങ്ങളിലും സാന്നിദ്ധ്യം ഉണ്ടാകണമെന്ന സ്വപ്നം വടകര ഷോറൂമിന്റെ ഉദ്ഘാടനത്തോടുകൂടി ഒരു നാഴികക്കല്ലുകൂടി താണ്ടുകയാണെന്ന് കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: