കല്‍പ്പറ്റ : കേരള ഭരണം ജാതി-മത സംഘടനകളുടെ തടവറയായതായി ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോര്‍-ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്. മുത്തങ്ങയില്‍ വെടിയേറ്റുമരിച്ച ജോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒന്നും ലഭിച്ചില്ല. ജയിലിലടക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്ക്കോ നരകയാതന അനുഭവിക്കുന്ന ആദിവാസികള്‍ക്കോ നഷ്ടപരിഹാരമില്ല. 14 കൊല്ലമായി കോടതി കയറിഇറങ്ങുന്ന മുത്തങ്ങ സമരത്തിലെ ആദിവാസികള്‍ ഇന്നും നരകയാതനയിലാണ്. ഇവരുടെ പ്രശ്നങ്ങള്‍ക്കുമുന്നിലും ഇടത്-വലത് മുന്നണികള്‍ക്ക് മിണ്ടാട്ടമില്ല. മാറാട് കലാപത്തിലും കിള്ളി കലാപത്തിലും നഷ്ടപരിഹാരം നല്‍കിയത് ജാതീയ കാഴ്ച്ചപ്പാട്വെച്ചാണ്. സംസ്ഥാനത്തെ അംഗന്‍വാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് പദവി നല്കുന്നു. മൈനോറിട്ടി സ്പെഷ്യല്‍ സ്കൂളുകള്‍ തുടങ്ങി പല സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി ജാതി വിവേചനം വെച്ചുമാത്രമാണ്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നു, ക്വാറികള്‍ തുറക്കുന്നു, കാടുകത്തിക്കുന്നു തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കേരളം ജാതിക്കോമരങ്ങളുടെ തടവറയിലായതായി അദ്ദേഹം പറഞ്ഞു. ആദിവാസി-ദളിത് വിഭാഗങ്ങള്‍ സമ്മര്‍ദ്ദ ശക്തി അല്ലാത്തതിനാല്‍ ഇവര്‍ കളത്തിന് പുറത്താകുന്നു.്യുഇക്കാരണത്താല്തന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ ഗോത്ര മഹാസഭയും സമാനചിന്താഗതിക്കാരായ 17 ആദിവാസി സംഘടനകളും ഒരുമയോടെനിന്ന് ഊരുവികസന മുന്നണി എന്ന സംഘടനയ്ക്കുകീഴില്‍ അണിചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടും. വെള്ളാപ്പള്ളി നടേശന് ഭൂരിഭാഗം സമുദായസംഘടനകളുടെ പിന്തുണ ലഭിച്ചതുതന്നെ ഇടത്-വലത് മുന്നണികള്‍ ജാതീയക്ക് പ്രാധാന്യം നല്‍കിയതുകൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: