എടവണ്ണ: പത്തപ്പിരിയം സമരത്തില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് രാഷ്‌ട്രീയ സ്വാധീനത്തിന്റെയും സമ്പത്തിന്റെയും ഹുങ്ക് ഉപയോഗിച്ചാണ് ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ജനകീയ സമരത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് പ്ലാന്റിലേക്ക് ആവശ്യമായ യന്ത്രങ്ങള്‍ കൊണ്ടുവന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
യന്ത്രങ്ങള്‍ തടഞ്ഞ നാട്ടുകാരെയും സമരക്കാരെയും മുതലാളിമാര്‍ക്ക് വേണ്ടി പോലീസ് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും അടക്കം പോലീസ് വീടുകള്‍ കയറി മര്‍ദ്ദിച്ചു. ലാത്തിച്ചാര്‍ജില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെയാണ് പത്തപ്പിരിയം കീര്‍ത്തിയില്‍ അയ്യപ്പന്‍ കിണറ്റില്‍ വീണതും മരണപ്പെട്ടതും. ഇതിന് കാരണനക്കാരായ വണ്ടൂര്‍ സിഐ സി.കെ.ബാബുവിനെയും മുഴുവന്‍ പോലീസുകാരെയും മാതൃകാപരമായി ശിക്ഷിക്കണം.
അക്രമങ്ങള്‍ക്ക് മൗനാനുവാദം നല്‍കിയ ജനപ്രതിനിധികളെയും വിവാദ സ്ഥാപനത്തിന്റെ ഉടമയായ മുഹമ്മദിനെയും കൊലക്കുറ്റം ചുമത്തി ജയിലിലടക്കണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു.
പോലീസ് തല്ലിച്ചതച്ച നാട്ടുകാര്‍ക്ക് മതിയായ ചികിത്സാ സഹായം നല്‍കുക. മരിച്ച അയ്യപ്പന്റെ വിധവക്ക് സര്‍ക്കാര്‍ ജോലിയും വാസയോഗ്യമായ വീടും നിര്‍മ്മിച്ച് നല്‍കുക എന്നീ ആവശ്യങ്ങളും ഐക്യവേദി ഭാരവാഹികള്‍ ഉന്നയിച്ചു. ഈ കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കമ്മറ്റി പറഞ്ഞുയ
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദ്, ജില്ലാ പ്രസിഡന്റ് ടി.വി.രാമന്‍, സംഘടനാ സെക്രട്ടറി സി.ഭാസ്‌ക്കരന്‍, ആര്‍എസ്എസ് ജില്ലാ പ്രചാര്‍പ്രമുഖ് ധനേഷ്, കെ.കൃഷ്ണകുമാര്‍ എന്നിവര്‍ അയ്യപ്പന്റെയും പരിക്കേറ്റവരുടെയും വീടുകള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: