വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം രാത്രി വെഞ്ഞാറമൂട് സമന്വയനഗറില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേരിതരിഞ്ഞ് ബോംബറും സംഘര്‍ഷവും നടത്തിയതിന് 30ഓളം പേര്‍ക്കെതിരെ സ്ഫോടക വസ്തു നിയപ്രകാരം കേസെടുത്തു. സംഭവസ്ഥലത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെട്രോള്‍ ബോംബ് കണ്ടെത്തി. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി ബോംബിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചു.
ബിയര്‍കുപ്പിയില്‍ പെട്രോള്‍നിറച്ച് തുണി ഉപയോഗിച്ച് തിരിയുണ്ടാക്കിയ രീതിയിലുള്ള ബോംബാണ് സംഭവസ്ഥലത്ത് നിന്നു കണ്ടെത്തിയത്. ആക്രമണത്തില്‍ പൊട്ടിച്ച നാടന്‍ ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബോംബേറില്‍ തെറിച്ച കുപ്പിച്ചീളുകളും കരിങ്കല്‍ച്ചീളുകളും പരിസരത്ത് നിന്ന് ഫോറന്‍സിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഫോറന്‍സിക് അസിസ്റ്റന്റ് സബീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് നെല്ലനാട് പഞ്ചായത്തിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മാണിക്കല്‍ പഞ്ചായത്തിലെ സമന്വയ നഗറിലെ പ്രവര്‍ത്തകരും തമ്മില്‍ കേരളോത്സവത്തില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായത്. രാവിലെനടന്ന ഫുഡ്ബോള്‍ മത്സരത്തില്‍ രണ്ടുപഞ്ചായത്തുകളും തമ്മിലായിരുന്നു ഫൈനല്‍ മത്സരം നടന്നത്. ഇതില്‍ പെനാലിറ്റി ഷൂട്ടൗട്ടിനെ ചെല്ലി ഇരുവിഭാഗങ്ങളും തമ്മിലടിച്ചു. നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും രാത്രിയോടെ സംഘര്‍ഷം ബോംബേറില്‍ കലാശിക്കുകായിരുന്നു. സംഘര്‍ഷത്തില്‍ പരാജയപ്പെട്ടത് രഹസ്യാന്വേഷണ വിഭാഗം. പോലീസ് സ്റ്റേഷനില്‍ നിന്ന് 2 കിലോ മീറ്റര്‍ ചുറ്റളവിലാണ് ഇരുവിഭാഗം പ്രവര്‍ത്തകരുടെയും സ്ഥലങ്ങള്‍. എന്നിട്ടുപോലും ബോംബ് നിര്‍മാണവും സംഘര്‍ഷവും മുന്‍കൂട്ടി അറിയാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ആയില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: