തിരുവല്ല: പാറ്റണ് ടാങ്കിന് ഉപയോഗിക്കുന്ന ഓയില്‍സീല്‍ മുതല്‍ പ്രതിരോധരംഗത്തെ ഒട്ടനവധി ഉത്പന്നങ്ങള്‍ വരെ അണിനിരത്തിയുള്ള അന്തര്‍ദേശിയ വ്യാവസായിക വിപണനമേള ശ്രദ്ധേയമാകുന്നു. കേരളത്തിനകത്തും പുറത്തുമുള്ള നൂറ്റിയെട്ടോളം കമ്പനികളാണ് വൈവിദ്ധ്യമേറിയ ഉത്പന്നങ്ങളുമായി മേളയിലെത്തിയിട്ടുള്ളത്. ഇരുപതഞ്ചോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ മേളയില്‍ നേരിട്ടെത്തി ആവശ്യമായ ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കുവാനുള്ള അവസരമൊരുക്കിയിട്ടുള്ളതാണ് മേളയുടെ സവിശേഷത. കേരളത്തിന്റെ തനതായ കയര്‍ ഉത്പന്നങ്ങള്‍, വ്യാവസായിക ഗാര്‍ഹിക മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന റബ്ബര്‍, പ്ലാസ്റ്റിക് ഉപകരണങ്ങള്‍, വിവിധതരം മെഷീനുകള്‍, സ്റ്റീല്‍ ഫര്‍ണിച്ചറുകള്‍, ആട്ടോമാറ്റിക് ഷട്ടറുകള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ നാരങ്ങാനത്ത് പ്രവര്‍ത്തിക്കുന്ന റോയല്സീ ല്‍സിന്റെ സ്റ്റാള്‍ കാണികളില്‍ അത്ഭുതത്തിന് വഴിയൊരുക്കി. ശാസ്ത്ര, സാങ്കേതിക, പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനിക വാഹനങ്ങള്‍ക്കും യന്ത്രസാമഗ്രികള്ക്കുമുള്ള ഓയില്സീലുകള്, രാജ്യാതിര്‍ത്തികളില്‍ വെടികളുതിര്‍ത്ത് ശത്രുസൈന്യത്തിന് പ്രതിരോധം തീര്‍ക്കുന്ന പാറ്റണ് ടാങ്കുകളുടെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രത്യേകതരം ഉപകരണങ്ങള്‍ നമ്മുടെ ജില്ലയില്‍തന്നെ ഉത്പാദിപ്പിക്കന്നുവെന്നതാണ് കാഴ്ചക്കാരി ല്‍ കൗതുകമുണര്‍ത്തിയത്.
സൈനിക-അര്‍ദ്ധസൈനിക രംഗത്തേക്കുള്ള ട്രക്കറുകള്‍, കൊമേഴ്സ്യല്‍ വാഹനങ്ങളുടെ ബോഡി ബില്‍ഡിംഗ് നടത്തുന്ന നെടുമ്പാശ്ശേരി ഹിട്ര ഇന്ഡുസ്ട്രയിസിന്റെ സ്റ്റാളും മേളയിലുണ്ട്.
കെട്ടിടങ്ങളില്‍ ഘടിപ്പിച്ച മാറ്റി വയ്ക്കാവുന്ന തരത്തിലുള്ള യന്ത്രപടികള് റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതും വിസ്മയമുണര്‍ത്തി. അടൂരിലെ ആട്ടോമാറ്റിക് ഷീല്‍ഡ് ആന്‍ഡ് ഷട്ടേഴ്സാണ് ചലിക്കുന്ന പടികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ചലിക്കുന്ന മേല്‍ക്കൂരകളും റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഗയിറ്റുകളും ഷട്ടറുകളുമൊക്കെ ഇവരുടെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
സൂര്യപ്രകാശം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഫോണ്‍ ചാര്‍ജ്ജറുകള്‍, രാത്രികളെ പ്രകാശമാനമാക്കുന്ന ഔട്ട്ഡോര്‍ ലൈറ്റിനിംഗ് സിസ്റ്റം, ഇന്‍വര്‍ട്ടര്‍, ഇന്‍ഡക്ഷന്‍കുക്കര്‍, ചുരുങ്ങിയ വൈദ്യുതിയില്‍ പ്രവ ര്ത്തിപ്പിക്കുന്ന എമര്ജന്സിലാമ്പുകള് എന്നിവയാണ് കുമ്പനാട്ട് പ്രവര്‍ത്തിക്കുന്ന വിക്ടോറിയ ഇന്‍ഡസ്ട്രീസിന്റെ പ്രദ ര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: