തിരുവല്ല: മഞ്ഞാടി ഇവാഞ്ചലിക്കല്‍ പള്ളി പാരിഷ്ഹാളില്‍ അന്തര്‍ദ്ദേശിയ വ്യാവസായിക പ്രദര്‍ന വിപണനമേളയ്ക്ക് തുടക്കമായി. വിക്രം സാരാഭായി സ്പേസ് സെന്റര്‍ ചീഫ്കണ്ട്രോളര് ബിജു ജേക്കബ് മേള ഉദ്ഘാടനം ചെയ്തു. എസ്ബിടി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെപിഎ സീതാദേവി അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് കെ.പി. രാമചന്ദ്രന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്മാന് കെ.വി. വര്‍ഗീസ്, നഗരസഭാ പ്രതിപക്ഷനേതാവ് എം.പി. ഗോപാലകൃഷ്ണന്, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് രാധാകൃഷ്ണന് വേണാട്ട്, ബിഷപ്പ് റവ. ഡോ. സി.വി. മാത്യു, കെഎസ്എസ്ഐഎഫ് സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി മങ്കോട്ടില്, എംഎസ്എംഇ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടിഡയറക്ടര്‍ ജി.എസ്. പ്രകാശ്, അസിസ്റ്റന്റ് ഡയറക്ടര്‍ മോഹനന് നമ്പീശന് എന്നിവര്‍ പ്രസംഗിച്ചു. മേളയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സോവനീറിന്റെ പ്രകാശനം കെഎസ്എസ്ഐഎഫ് ജില്ലാ പ്രസിഡന്റ് ശരത്ബാബു നിര്‍വ്വഹിച്ചു.
കേരള വ്യവസായ ഡയറക്ട്രേറ്റിന്റെയും കേരള ചെറുകിട വ്യവസായ അസോസിയേഷന്റെയും സഹകരണത്തോടെ തിരുവല്ല എംഎസ്എംഇ ടിഐയാണ് അഖിലേന്ത്യാ വ്യവസായ പ്രദര്‍ശനവും ബിസിനസ് ടു ബിസിനസ് മീറ്റും സംഘടിപ്പിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചെറുകിട സ്ഥാപനങ്ങളെ കണ്ടെത്തുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. വന്‍കിട വ്യവസായങ്ങളുടെ സ്ഥിരം സപ്ലെയര്‍ ആകുവാന്‍ ചെറുകിട വ്യവസായികള്‍ക്ക് ഇത് അവസരമാകും. ഇവരുടെ ഉത്പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും വന്‍കിട വ്യവസായികളുമായി നേരിട്ട് ആശയവിനിമയം നടത്താനും സൗകര്യമുണ്ട്. കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 80ഓളം ചെറുകിട സംരം’കര് അവരുടെ ഉത്പന്നങ്ങളുമായി പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. പ്രദര്‍ശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: