കല്‍പ്പറ്റ : തേയിലതോട്ടം മേഖലയിലെ പ്രശ്നങ്ങളെകുറിച്ച് പഠിക്കുവാനും തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും നേരില്‍കണ്ട് മനസിലാക്കി കേന്ദ്രത്തില്‍ അവതരിപ്പിക്കുവാനുമായി ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച കേന്ദ്ര ഉന്നതതല സംഘം നാളെ ജില്ലയില്‍ എത്തും. രാവിലെ പത്ത് മണിക്ക് ബത്തേരി മിന്റ്ഫഌവര് ഹോട്ടലില്‍ സിറ്റിംഗ് നടത്തും.
യോഗത്തില്‍ കര്‍ഷകമോര്‍ച്ച അഖിലേന്ത്യ സെക്രട്ടറിമാരായ ശങ്കരനാരായണ റെഡ്ഡി കര്‍ണാടക, പി.സി.മോഹനന് മാസ്റ്റര്‍, കേരളാ സംസ്ഥാന പ്രസിഡണ്ട് കെ.എസ്.രാജന്, ജനറല്‍ സെക്രട്ടറി വി.ആര്.മുരളീധരന്, ജില്ലാപ്രസിഡണ്ട് ഇ.കെ.ഗംഗാധരന് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാസെക്രട്ടറി കെ.ആര്.രാധാകൃഷ്ണന്, ട്രഷറര്‍ ഇ.ഡി.ഗോപാലകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: