കല്‍പ്പറ്റ : ഭാരതീയ വിദ്യാനികേതന്‍ 15 ാമത് ജില്ലാ കലോത്സവം ഡിസംബര്‍ 12, 13 തിയതികളില്‍ കല്‍പ്പറ്റ ശ്രീശങ്കര വിദ്യാമന്ദിരം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തില്‍ ശങ്കരാപുരിയില് (എസ്കെഎംജെ ഹൈസ്കൂള്‍ കല്‍പ്പറ്റ) നടക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12ന് രാവിലെ പത്ത് മണിക്ക് സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി കലോത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക ഘോഷയാത്ര ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍നിന്നും ആരംഭിക്കും.
ജില്ലയിലെ 21 വിദ്യാലയങ്ങളില്‍നിന്നുമായി 1500 ഓളം പ്രതിഭകള്‍ പങ്കെടുക്കും. അഞ്ച് വേദികളിലായി 75 ഇനങ്ങളില്‍ മത്സരം നടക്കും. ഉദ്ഘാടനസമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. സുമതി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ബാബുരാജ്, എം.എം.ദാമോദരന്‍ മാസ്റ്റര്‍, ഡോ. ഡി.ഡി.സഗ്ദേവ് എന്നിവര്‍ പ്രസംഗിക്കും. കലോത്സവത്തിന്റെ ഭാഗമായി 750ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ജില്ലാ ശിശുസംഗമവും നടക്കും. 13ന് നാല് മണിക്ക് നടക്കുന്ന സമാപനസമ്മേളനം ജില്ലാ പോലീസ് സൂപ്രണ്ട് എം.കെ.പുഷ്ക്കരന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് എം.ബി.വിജയരാജന്‍ സമ്മാനദാനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്മാന് എം.മോഹനന്, അഡ്വക്കറ്റ് പി.ചാത്തുകുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് എം.മോഹനന്, ജില്ലാസെക്രട്ടറി എന്‍.കെ.ജനാര്ദ്ദനന്, കോ-ഓര്‍ഡിനേറ്റര്‍ പി.രാജമുരളീധരന്‍, ജനറല്‍ കണ്‍വീനര്‍ പി.എസ്.സുരേഷ്, കെ.മനോജ്കുമാര്‍ (ജോയിന്റ് കണ്‍വീനര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: