വര്‍ക്കല: വിശ്വ മാനവികതയുടെ മാതൃകാ സ്ഥാനമായ ശിവഗിരി മഠത്തില്‍ ഈ വര്‍ഷത്തെ അദ്വതീര്ത്ഥാടകരായി ഒരുസംഘം സ്വീഡിഷുകാര്‍ എത്തി. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ സിദ്ധാന്തങ്ങളില്‍ ആകൃഷടരായ 32 അംഗ തീര്‍ത്ഥാടക സംഘമാണ് ശിവഗിരി സന്ദര്‍ശിച്ചത്. 2003-ല്‍ സ്വാമി സൂക്ഷ്മാനന്ദ രചിച്ച മൈന്‍ഡ് ദ ഗ്യാഷ് എന്ന പുസ്തകത്തിലൂടെ ഗുരുദേവനെകുറിച്ചും ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിയെകുറിച്ചും മനസ്സിലാക്കുകയും ഗുരുദേവന്റെ ഒരുജാതി, ഒരുമതം, ഒരു ദൈവം എന്ന സന്ദേശം സ്വീഡന് ജീവിതരീതിയുമായി വളരെയേറെ സാമ്യമുണ്ടെന്ന് മനസ്സിലാക്കിയ ബിയോണ് വെയിലിന് എന്ന യോഗാചാര്യനാണ് ഇവരുമായി ശിവഗിരിയില്‍ എത്തിയത്. സ്വീഡനില്‍ ഗുരുദേവ സന്ദേശത്തിന്റെ പ്രചാരകരായി പ്രവര്‍ത്തിക്കുകയാണ് ബിയോണും അദ്ദേഹത്തിന്റെ ഭാര്യ ബ്രഹ്മയും. സ്വീഡനില്‍ ഇന്‍സെക്ട് എന്നപേരില്‍ യോഗാ സെന്റര്‍ നടത്തുകയാണ് ഈ ദമ്പതികള്‍. 250ഓളം യോഗാ വിദ്യാര്‍ത്ഥികളില്‍നിന്നാണ് 32പേര് വര്‍ക്കലയില്‍ എത്തിയത്. സ്വീഡനിലെ ന്യൂക്ലിയര്‍ സെക്ടറില്‍ സര്‍വീസില്‍ രസതന്ത്രം അധ്യാപികയും 15 വര്‍ഷമായി തുടര്‍ച്ചയായി ഡിസംബര്‍മാസം ശിവഗിരിയിലെത്തുന്ന ഇവര്‍ സൂക്ഷ്മാനന്ദ സ്വാമി ഇംഗ്ലീഷില്‍ രചിച്ച മൈന്‍ഡ് ദ ഗ്യാഷ് എന്ന പുസ്തകം സ്വീഡിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. സ്വീഡനിലാകമാനം പ്രചരിപ്പിച്ച യോഗാ സെന്ററില്‍ എത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ പുസ്തകം സൗജന്യമായി നല്‍കുന്നുണ്ട്. ഹിന്ദുസംസ്കാരത്തെകുറിച്ചും ജീവിതരീതികളെകുറിച്ചും കൂടുതല്‍ മനസ്സിലാക്കുന്നതിനായി മധുര ശിവാനന്ദാശ്രമം, രമണ മഹര്‍ഷി നടത്തിയ സന്യാസി ആശ്രമങ്ങള്‍, ബിയോണ് സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്. ഇന്നലെ രാവിലെ 9.30 ഓടെ ശിവഗിരിയിലെത്തിയ സംഘം മഹാസമാധി, ശാരദാമഠം, വൈദികമഠം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം ഗുരുപൂജ പ്രസാദവും കഴിച്ചാണ് മടങ്ങിയത്. സംഘം 14ന് സ്വീഡനിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: