തിരുവല്ല: കാന്‍സര്‍ പോലെയുളള മാരകരോഗങ്ങള്‍ ഭീതിജനകമാകും വിധം പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രകൃതിയോട് ഇണങ്ങി വിഷമയമില്ലാത്ത പച്ചക്കറികളും, ധാന്യങ്ങളും, ഫലങ്ങളും വിളയിച്ചെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കണമെന്ന് ചലച്ചിത്ര താരം ശ്രീനിവാസന് അഭിപ്രായപ്പെട്ടു. ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ തിരുവല്ല ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സാന്ത്വനം പരിപാടിയുടെയും 2016 വര്‍ഷത്തെ ജെ.സിഎയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമോദ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
വീരചക്ര അവാര്‍ഡ് ജേതാവ് ലെഫ്റ്റനെന്റ് ഹവില്‍ദാര്‍ കെ.ജി ജോര്‍ജിനെ ചടങ്ങില്‍ ആദരിച്ചു. സതീഷ് അമ്പാടി, റോബിന് ഏബ്രഹാം, ഉണ്ണികൃഷ്ണന് കര്‍ത്ത, ഹാഷിം മുഹമ്മദ്, വിനോദ് കുമാര്‍ ടി.കെ, അഡ്വ: അ’ഭിലാഷ് ചന്ദ്രന്, ജേക്കബ് തോമസ് തെക്കേപ്പുരയ്ക്കല്, മോഹന്‍ലാല്‍ കെ, അഡ്വ: പ്രകാശ് പി തോമസ്, വിനോദ് സെബാസ്റ്റിയന്, അശോക് പരമേശ്വര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: