കൊച്ചി: സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൈഗര്‍ എയര്‍ പുതുതായി ലക്നോയില്‍ നിന്ന് സിങ്കപ്പൂരിലേക്ക് സര്‍വീസാരംഭിച്ചു. ഇത് പ്രമാണിച്ച് കൊച്ചിയടക്കം നിലവില്‍ സര്‍വീസുള്ള കേന്ദ്രങ്ങളില്‍ നിന്ന് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു.
കൊച്ചിയില്‍ നിന്ന് സിങ്കപ്പൂരില്‍ പോയി മടങ്ങുന്നതിന് 8999 രൂപയാണ് പുതിയ ടിക്കറ്റ് നിരക്ക്. 2016 ജനുവരി 11 മുതല്‍ മാര്‍ച്ച് 30 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഈ മാസം 13നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.www.tigerair.comലോ ട്രാവല്‍ ഏജന്റുമാര്‍ മുഖാന്തിരമോ ടിക്കറ്റ് ബുക്ക് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: