പെരിന്തല്‍മണ്ണ: വാഹനാപകടങ്ങളെ തുടര്‍ന്ന് നിരവധി പേരുടെ ജീവന് പൊലിഞ്ഞ താഴെക്കോട് അമ്മിനിക്കാട് അത്തിക്കലില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തി.
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അമ്മിനികാട്, പാണമ്പി, അത്തിക്കല്‍, താഴെക്കോട് ഭാഗങ്ങളില്‍ നടന്ന വിവിധ വാഹനാപകടങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 30ല്‍ അധികം പേരാണ് മരണപ്പെട്ടത്. അത്തിക്കല്‍ ഭാഗത്ത് വ്യത്യസ്ത വാഹനാപകടങളില് കഴിഞ്ഞമാസം രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. വാഹനാപകടവും, മരണവും വര്‍ധിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയത്. വാഹനമോടിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണ നോട്ടീസ് വിതരണം ചെയ്തു. സ്വകാര്യ ബസുകളില്‍ സ്റ്റിക്കര്‍ പതിച്ചു. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ എത്തിയവരെ ശാസിച്ചു. െ്രെഡവര്‍മാര്‍ക്കു വേണ്ടി നാട്ടുകാരുടെ നേതൃത്ത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടി താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാസര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ഹംസ, എ.കെ.ഹംസത്ത്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ.ജാഫര്‍, കെ.എം.ബിലാല്‍, എം.സൈലേഷ്, സി.ഹനീഫ, കെ.കെ.ഹസൈനാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: