പേട്ട: മുട്ടത്തറ ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള പുല്‍ത്തോട്ടം മതന്യൂനപക്ഷങ്ങള്‍ക്ക് പതിച്ച് നല്കാന് റവന്യൂ വകുപ്പ് ഒരുങ്ങുന്നു. വീടില്ലാത്ത ന്യൂനപക്ഷക്കാരുടെ പേരില്‍ പത്തുപേര്‍ക്ക് ഭൂമി പതിച്ച് നല്‍കാനാണ് നീക്കം. എന്‍ഡിഎഫിന്റെ രാഷ്ട്രീയ പ്രതിരൂപമായ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ് ന്യൂനപക്ഷങ്ങളുടെ പേരില്‍ പുല്‍ത്തോട്ടത്തിലെ ഭൂമിക്ക് ഭരണകേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നത്. ഒരാള്‍ക്ക് അഞ്ചുസെന്റ് വീതം നല്‍കാനാണ് തീരുമാനം. എന്നാല്‍ 50 സെന്റ് ഇത്തരത്തില്‍ പതിച്ചു നല്കുമ്പോള് 20 ഏക്കറില്‍പ്പെടുന്ന മറ്റ് സ്ഥലങ്ങള്‍ പിടിച്ചടക്കി ഏകോപിച്ചുകൊണ്ട് എന്‍ഡിഎഫിന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയെന്നതാണ് രഹസ്യ അജണ്ട. സര്‍ക്കാരിനും റവന്യൂ അധികൃതര്‍ക്കും ഇക്കാര്യം ബോധവുമാണ്. എന്നാല്‍ ഭൂമി പതിച്ചു നല്‍കിയേ മതിയാവൂ എന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.
കഴിഞ്ഞ മാസം 27ന് ബീമാപള്ളിയിലെ ന്യൂനപക്ഷക്കാര്‍ കൗണ്‍സിലര്‍ റഷീദിന്റെയും സജീന ടീച്ചറിന്റെയും ഒത്താശയോടെ സംഘം ചേര്‍ന്ന് ആയുധങ്ങളുമായി പുല്‍ത്തോട്ടം പിടിച്ചടക്കാന്‍ വന്നതോടെയാണ് സര്‍ക്കാരിന്റെ കളി പുറത്തായത്. സ്വന്തമായി ഭൂമിയും വീടും ഇല്ലാതെ നൂറ്റിഅമ്പതോളം കുടുംബങ്ങള്‍ പാര്‍വതീ പുത്തനാറിന്റെ പുറംപോക്കില്‍ താമസിക്കുമ്പോള്‍ ഇവര്‍ക്ക് പരിഗണനയില്ല. ന്യൂനപക്ഷങ്ങള്‍ക്ക് അനധികൃതമായി ഭൂമി കൈക്കലാക്കാനാണ് സൗകര്യം ഒരുക്കിക്കൊടുക്കുന്നത്. കഴിഞ്ഞ മൂന്നിന് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും ന്യൂനപക്ഷങ്ങളോടുള്ള പ്രതിബദ്ധതയാണ് അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം ഭൂമി നല്കുന്നതില് പ്രദേശത്ത് അരാജകത്വം നിലനില്‍ക്കുകയാണ്. വര്‍ഗീയ ലഹളയ്ക്കുവരെ സാധ്യതയുള്ളതായിട്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: