കൊച്ചി: വായ്പയുടെ പ്രതിമാസ ഗഡു അടയ്ക്കുന്നതില്‍ താമസം വരുത്തുന്നതിന് ഈടാക്കുന്ന പിഴയില്‍ നിന്നു പ്രളയദുരിതമനുഭവിക്കുന്ന ചെന്നൈയിലേയും മറ്റു ജില്ലകളിലേയും വായ്പക്കാരെ എസ്ബിഐ ഒഴിവാക്കി. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രതിമാസ അടവിനാണ് ഈ ഇളവ്.
ബാങ്കിന്റെ ഇടപാടുകാര്‍ക്കു പെട്ടെന്നു കാഷ് ലഭ്യമാക്കുന്നതിനായി പ്രളയബാധിത പ്രദേശങ്ങളില്‍ ബാങ്ക് പ്രത്യേക കാഷ് പോയിന്റുകള്‍ തുറക്കുമെന്ന് എസ്ബിഐ ചെന്നൈ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ മഹേഷ് ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: