തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് 9 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘അവര്‍ക്കായ് നമുക്കു വാങ്ങാം’ പദ്ധതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പങ്കാളിയായി. കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളുമായി ശിശുക്ഷേമസമിതിയുടെ ‘അമ്മത്തൊട്ടില്‍’ അദ്ദേഹം സന്ദര്‍ശിച്ചു.
കുഞ്ഞുങ്ങള്‍ക്കായി ചെറിയ സൈക്കിളുകള്‍, കളിക്കുന്ന പന്തുകള്‍, കിലുക്കാംപെട്ടികള്‍ എന്നിവയാണ് മുഖ്യമന്ത്രി കൈമാറിയത്.മന്ത്രി എ പി അനില്‍കുമാറും ഉണ്ടായിരുന്നു. ടൂറിസം സെക്രട്ടറി കമല വി റാവു, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ജി കെ എസ് എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി വിജയന് തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പം ബാലസദനത്തില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: