കൊച്ചി: സംസ്ഥാനത്ത് 800 കോടി രൂപ ചെലവില്‍ ആറ് ഷോപ്പിങ് മാളുകള്‍ നിര്‍മിക്കുമെന്ന് ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററും പ്രവാസീ ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. റബീയുള്ള. എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് മാളുകള്‍ നിര്‍മിക്കുന്നത്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെലവ് കുറഞ്ഞ ചികിത്സ കേരളത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ആശുപത്രി ശൃംഖല സ്ഥാപിക്കാനും ഷിഫ അല്‍ ജസീറ ഗ്രൂപ്പിന് പദ്ധതിയുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രി ശൃംഖല പരിഗണനയിലാണ്. ജിസിസി രാജ്യങ്ങളില്‍ എണ്ണ വില കുറയുന്നതും സ്വദേശീവത്ക്കരണവും കാരണം ഭാവിയില്‍ നിരവധി പ്രവാസി മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടും. ഇവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വ്യവസായ സംരംഭം ആരംഭിക്കണം.
ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് 10ന് ഉച്ചയ്ക്ക് 12ന് ലെ മെറിഡിയന് ഹോട്ടലില്‍ നടന് ജയറാമിന് കെ.ജെ. യേശുദാസ് സമ്മാനിക്കും. പൊതു പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡുകള്‍ 18ന് മലപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: