സുന്ദരപാലയമാമനിശം
ത്രികാലസ്ഥിതം സുസ്ഥിരം ജ്ഞാനസംസ്ഥം
ത്രിധാമാത്രി മൂര്‍ത്ത്യാത്മകം ബ്രഹ്മസംസ്ഥം
ത്രയീമൂര്‍ത്തിമാര്‍ത്തിച്ഛിദംശക്തിയുക്തം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
ഇഡാംപിംഗളാം സത്‌സുഷുമ്‌നാംവിശന്തം
സ്ഫുടംബ്രഹ്മരന്ധ്രസ്വതന്ത്രം സുശാന്തം
ദൃഢം നിത്യനിര്‍വാണമുദ്ഭാസയന്തം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
അണുബ്രഹ്മപര്യന്ത ജീവൈക്യബിംബം
ഗുണാകാരമത്യന്ത ഭക്താനുകമ്പം
അനര്‍ഘം ശുഭോദര്‍ക്കമാത്മാവലംബം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
യജന സുപൂജിത യോഗിവരാര്‍ചിത
യാതുവിനാശക യോഗതനോ
യതിവരകല്‍പിത യന്ത്രകൃതാസന
യക്ഷവരാര്‍പ്പിത പുഷ്പതനോ
യമനിയമാസന യോഗിഹൃദാസന
യാമ്യനിവാരണ കാലതനോ
ജയജയഹേ ശബരീഗിരിമന്ദിര
സുന്ദരപാലയമാമനിശം.
മകരമഹോത്സവ മാംഗളദായക
ഭൂതഗണാവൃത ദേവതനോ
മധുരിപുമന്മഥ മാരകമാനിത
ദീക്ഷിതമാനസ മാന്യതനോ
മദഗജസേവിത മംജുളനാദക
വാദ്യസുഘോഷിത മോതതനോ
ജയജയഹേ ശബരീഗിരിമന്ദിര
സുന്ദരപാലയമാമനിശം.
(തുടരും)














