കൊച്ചി: ആയുര്‍വേദത്തെ ഭാരതത്തിന്റെ ദേശീയ വൈദ്യശാസ്ത്രമായി അംഗീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ റിട്ട. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ആയുര്‍വേദത്തിന് അനുവദിച്ച തുല്യപരിഗണന കേരളത്തില്‍ അടിയന്തരമായി നടപ്പാക്കുകയും ആയുര്‍വേദ മേഖലയുടെ സമഗ്രവികസനത്തിനാവശ്യമായ ദീര്‍ഘകാലപദ്ധതികള്‍ ആവിഷ്കരിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി സംസ്ഥാന പ്രസിഡന്റ്: ഡോ. കെ. സുരേന്ദ്രന് നായര്‍ (എറണാകുളം). വൈസ് പ്രസിഡന്റുമാര്‍: ഡോ. എസ്. സത്യശീലന് (തിരു), ഡോ. മുഹമ്മദ് ബിന്‍ അഹമ്മദ് (മലപ്പുറം), ഡോ. വി. കുമാരന് (കോഴിക്കോട്). ജനറല്‍ സെക്രട്ടറി: ഡോ. കെ.എം. മാധവന് (മലപ്പുറം).
ജോയിന്റ് സെക്രട്ടറിമാര്‍: ഡോ. ഇ. ഗോവിന്ദന് (മലപ്പുറം), ഡോ. എം.കെ. രാമദാസ് (കോട്ടയം), ഡോ. എന്‍.എല്‍. സെബാസ്റ്റിയന് (തൃശൂര്‍). ട്രഷറര്‍: ഡോ. സി.ആര്. രവി (എറണാകുളം). ഓഡിറ്റര്‍: ഡോ. എം.കെ. ജോയി (എറണാകുളം) എന്നിവരെയും സംസ്ഥാന കമ്മറ്റി അംഗങ്ങളായി ഡോ. കെ. ഉസ്മാന്, ഡോ. ഇ.എം. അശോകന്, ഡോ. ആര്. വേണുഗോപാല്‍, ഡോ. ലിസമ്മ മാത്യു, ഡോ. ചന്ദ്രികാ സുരേന്ദ്രന്, ഡോ. കെ.എസ്. രത്നമ്മ, ഡോ. എല്‍. ശാരദ, ഡോ. കെ.ജി. ലൂസി, ഡോ. പി.എം. സദാശിവന് തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: