കൊച്ചി: വര്‍ഗീസ് മൂലന് ഫൗണ്ടേഷന്റെ ‘ഹ്യദയ സ്പര്‍ശം’ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒരു കോടി രൂപ ചിലവില്‍ കൊച്ചി അമൃത ആശുപത്രിയുടെ സഹകരണത്തോടെ ഹൃദ്രോഗികളായ 60 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ചികിത്സകള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് മൂലന്‍സ് ഗ്രൂപ്പ് ചെയര്മാന് ഡോ. വര്‍ഗീസ് മൂലന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂലന്‍സ് ഗ്രൂപ്പിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
30ന് അങ്കമാലി അഡഌക്സ് കണ്വെന്ഷന് സെന്ററില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഹ്യദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. വൈകിട്ട് 3ന് കുട്ടികളുടെ ചിത്രരചനാമത്സരവും വീട്ടമ്മമാര്‍ക്ക് പാചക മത്സരവും നടക്കും.
തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രി അനൂബ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. അമൃത മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ് കെ. സിംഗ്, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ക്യഷ്ണകുമാര്‍, ഡോ. ബ്രിജേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: