ഒടിഞ്ഞ അസ്ഥികളെയോജിപ്പിയ്‌ക്കാനുള്ള ഔഷധശ്ക്തിയുള്ളതിന്നാല്‍ ഇതിനെ അസ്ഥി സംഹാരി എന്നു പറയുന്നു. നാലുകോണുള്ള ഏകദേശം പതിനഞ്ച് സെന്റീമീറ്റര്‍ ഇടവിട്ട് പരസ്പരം യോജിപ്പിച്ചിരിയ്‌ക്കുന്ന രീതിയിലുള്ള പര്‍വ്വസന്ധികളോടുകൂടിയ ഹരിതവള്ളി . പര്‍വ്വസന്ധികളില്‍നിന്നും സ്പ്രിംഗ് പോലുള്ള പ്രതാനവും അതിന് എതിര്‍വശത്തുനിന്നും ഇലകളുണ്ടാകുന്നു. കഫം, വാതം, എന്നിവനശിപ്പിയ്‌ക്കുന്നു. ഔഷധ യോഗ്യ ഭാഗങ്ങള്‍ വള്ളി ഇല എന്നിവയാണ്.














