കൊച്ചി: വാള്‍നട്സ് ഹൃദയത്തിനും തലച്ചോറിനും പോഷകദായകമാണെന്ന് അമേരിക്കന്‍ കൃഷി വകുപ്പിന്റെ (യുഎസ്ഡിഎ) ജേര്‍ണല്‍ ഓഫ് ന്യൂട്രീഷന്റെ പഠനം. വാള്‍നട്സില്‍ 21 ശതമാനം കലോറി കുറവാണെന്നും കാന്‍സറിനെ പ്രതിരോധിക്കാന്‍ അതിന് കഴിയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഒരൗണ്‍സ് വാള്‍നട്സില്‍ 146 കലോറി മാത്രമാണ് ഉള്ളത്. 185 കലോറി ഉണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഗവേഷണ സംഘത്തലവനും യുഎസ്ഡിഎ കാര്‍ഷിക ഗവേഷണകേന്ദ്രം സൂപ്പര്‍വൈസറി റിസര്‍ച്ച് ഫിസിയോളജിസ്റ്റുമായ ഡോ. ഡേവിഡ് ജെ. ബേയര്‍ പറഞ്ഞു.
ആരോഗ്യത്തിന് ബഹുമുഖപ്രയോജനം നല്കുന്ന നിരവധി ആന്റി ഓക്സിഡന്റുകളാലും പോളി ഫിനോലുകളാലും സമ്പുഷ്ടമാണ് വാള്നട്സെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. എച്ച്. കെ. ചോപ്ര പറഞ്ഞു. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, അല്‍ഫാ ലിനോമെനിക് ആസിഡ് എന്നിവയുടെ സമ്പുഷ്ട ശ്രോതസ് ആണത്രെ വാള്‍നട്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: