മാനന്തവാടി: ഓട്ടോറിക്ഷകളും ജീപ്പും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു.
അഞ്ചുപേർക്ക് പരിക്ക്.പിലാക്കാവ് പുത്തന്‍ വീട്ടില്‍ ശ്രീനാഥിൻറെ ഭാര്യ രമ്യ(20), കാട്ടിക്കുളം പുഴവയൽ കോളനിയിലെ മേരി(50) എന്നിവരാണ് മരിച്ചത്.രമ്യയുടെ ഭർത്താവ് ശ്രീനാഥ്, സഹോദരന് ശ്രീജിത്ത്,മരിച്ച മേരിയുടെ മകന് സതീഷ് , കൽപ്പറ്റ വെങ്ങപ്പളളിഷസ്വദേശി സനില്‍ കുമാര്‍,ഇയാളുടെ ഭാര്യ കാട്ടിക്കുളം സ്വദേശി സുനിത എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിൽ പ്രവേശിപ്പിച്ചു.ഇന്ന് (ഞായറാഴ്ച) വൈകുന്നേരം ഏഴരയോടെ കാട്ടിക്കുളം വയൽക്കരയിലാണ് സംഭവം.മേരിയെ ചികിത്സാർത്ഥം ആശുപത്രിയിലേക്ക് കൊണ്ടുവന്ന ജീപ്പും മറ്റ് രണ്ട് ഓട്ടോറിക്ഷകളുമാണ് കൂട്ടിയിടിച്ചത്. മരിച്ച രമ്യ ഭർത്താവും സഹോദരനുമൊത്ത് കാട്ടിക്കുളത്ത് ഭജനയിൽ പങ്കെടുക്കാൻപോയതായിരുന്നു. ശ്രീജിത്തിൻറെ പരിക്ക് ഗുരതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: