ബത്തേരി: മുത്തങ്ങയില്‍ 2.9 കിലോ സ്വര്‍ണം പിടികൂടി.മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്നു . വാഹന പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ ആണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്തുകയായിരുന്ന മഹാരാഷ്ട്ര സ്വദേശി രണ്‍ധീര്‍ ബാട്ടി (26)യെ കസ്റ്റഡിയിലെടുത്തു. സ്വര്‍ണം എക്സൈസ് ഉദ്യോഗസ്ഥര്‍ വാണിജ്യ നികുതി വകുപ്പിന് കൈമാറി. സ്വര്‍ണം തൂക്കിനോക്കി 2.9 കിലോ ആണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം മൂന്നോടെ മൈസൂരില്‍ നിന്നും കോഴിക്കോടിന് പോവുകയായിരുന്ന കര്‍ണാടക സ്റ്റേറ്റ് ബസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുമെന്ന് സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മതിയായ രേഖകളില്ലാത്തതുകാരണം നിലവിലുള്ള നികുതിയുടെ ഇരട്ടി അടച്ചാല്‍ സ്വര്‍ണം വിട്ടുകൊടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വര്‍ണം മുംബൈക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ചെന്നൈയില്‍ വെള്ളപ്പൊക്കമായതിനാല്‍ കോഴിക്കോട് വഴി പോകേണ്ടിവന്നതാണെന്ന് രണ്‍ധീര്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇത് വിശ്വസനീയമല്ല. കോഴിക്കോട് ഏതോ ഇടപാടുകാരന് കൊണ്ടുപോവുകയായിരുന്നുവെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: