തിരുവനന്തപുരം:ജി കെ എസ് എഫ് സീസണ് 9 കടകളുടെ രജിസ്ട്രേഷനിലും വിതരണത്തിലും റിക്കോര്‍ഡ് നേട്ടം. ആദ്യ ആഴ്ച്ചതന്നെ കൂപ്പണ്‍ വിതരണം 50 ലക്ഷം കവിഞ്ഞു. കടകളുടെ രജിസ്ട്രേഷനും 20,000 കഴിഞ്ഞിട്ടുണ്ട്.
ദിവസങ്ങള്‍ക്കകം ഇത്രയും കൂപ്പണുകള്‍ വിറ്റഴിയുന്നത് ആദ്യമായിട്ടാണ്. കൂപ്പണ്‍ വില്‍പ്പനയില്‍ എറണാകുളവും മലപ്പുറവും ആണ് ഏറ്റവും മുന്നില്‍.
കേരള വ്യാപാര വ്യവസായ ഏകോപന സമിതിയും, വ്യാപാരി സമിതിയും പ്രത്യേക സംഘാടനങ്ങള്‍ക്കു രൂപം നല്കി ജില്ലകളില്‍ കൂപ്പണ്‍ വിതരണം ഫലപ്രദമാക്കാന്‍ മുന്നിലുണ്ട്. മാരുതി, സാംസങ്, ബാറ്റ, സിട്രസ് തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ പങ്കാളികളാണ്.
ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമയത്ത് ടൂറിസ്റ്റുകള്‍ക്ക് യാത്രാസൗകര്യം ഒരുക്കിക്കൊണ്ട് ‘യൂബറും’ പങ്കാളിയായി. ‘യൂബറിന്റെ’ ആപ്പ് ഫെസ്റ്റിവല്‍ കാലയളവില്‍ ഡൗണ്‍ലോഡ് ചെയ്ത് ‘ജി കെ എസ് എഫ് 2015’ എന്ന പ്രമോ കോഡ് നല്‍കുന്നവര്‍ക്ക് 300 രൂപയുടെ സൗജന്യ യാത്രയും മറ്റു പല ഓഫറുകളും യൂബര്‍ നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: