തിരുവല്ല: അപര്യാപ്തതകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി വ്യാപിക്കുന്ന പകര്‍ച്ചപ്പനികളെ എങ്ങനെ നേരിടണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ജില്ല ആരോഗ്യവകുപ്പ്.ജില്ലാ ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയുടെ അഭാവമുള്ളതിനാല്‍ ബഹു’ഭൂരിപക്ഷം രോഗികളും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ.് ശബരിമല തീര്‍ത്ഥാടന കാലമായതോടെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.തിരുവല്ലയില്‍ വൈറല്‍ പനിക്ക് പുറമെ ഡെങ്കിപ്പനി,എലിപ്പനി,മഞ്ഞപ്പിത്തം എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എലിപ്പനി ബാധിച്ച് തുകലശ്ശേരിയില്‍ ഒരുയുവാവ് മരിച്ചിരുന്നു.ചാത്തങ്കരി സാമൂഹികാരോഗ്യകേന്ദ്രം നിരണം,കടപ്ര,കുറ്റപ്പുഴ പി.എച്ച്.സികള്‍ എന്നിവിടങ്ങളിലും പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലത്തെ പോലെ നടക്കുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം.ഡെങ്കിയടക്കം കൊതുക് പരത്തുന്ന രോഗങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് വെക്ടര്‍ കണ്ട്രോള് യൂണിറ്റ് അഞ്ച് മാസം മുമ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ റിപ്പോര്‍ട്ട് വിലയിരുത്തി വേണ്ട സുരക്ഷ നടപടികള്‍ സ്വീരിക്കുന്നതില്‍ ജില്ല ആരോഗ്യവകുപ്പ് വീഴ്ചവരുത്തി.ഗ്രാമപ്രദേശങ്ങളില്‍ നിന്നുമാണ് പ്രധാനമായി മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മഞ്ഞപ്പിത്തതിനെതിരായ വാക്സിനേഷന് കഴിഞ്ഞ കുറച്ചുനാളുകളായി കാര്യക്ഷമമായി നടക്കുന്നില്ല എന്ന ആരോപണത്തിനെ ശരിവെച്ചുകൊണ്ടാണ് ഗ്രാമീണ മേഖലയില്‍ മഞ്ഞപിത്തം പകരുന്നത്.പത്തനംതിട്ട നഗരത്തില്‍ മാത്രം ആറ് പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട.ജില്ലയില്‍ കൊതുകിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നുവെന്ന വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ പഠനത്തിനനുസരിച്ച് നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിജയിച്ചിട്ടില്ലെന്നാണ് സൂചന.കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.നഗരത്തിലെ ഹോട്ടലുകളില്‍ അടിയന്തര പരിശോധന നടത്തണമെന്ന് ഹെല്‍ത്ത ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ പരിശോധനകളൊന്നും നടക്കുന്നില്ല.ചെറുകോല്‍, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളില്‍ നിന്നാണ് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടിയിരിക്കുന്നത്. കോഴഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും പടരുമ്പോഴും ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല.നാളുകളായി മലിനീകരണം നടന്നിരുന്ന പോക്കനാം തോട് അടക്കമുള്ള ജലസ്രോതസുകള്‍ മെച്ചപ്പെടുത്തിയെടുക്കുവാനും ഇതുവരെ സാധിച്ചില്ല.പിച്ചനാട്ട് കോളനി അടക്കമുള്ള ജനസാന്ദ്രത ഏറിയ പ്രദേശങ്ങള്‍ ഇതിനോട് ചേര്‍ന്ന സ്ഥലങ്ങളാണ്.റാന്നി,കോന്നി,പത്തനംതിട്ട,അടൂര്‍,മല്ലപ്പള്ളി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും പനിബാധിച്ച് ചികിത്സയിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.പകര്‍ച്ച പനി കൂടുതല്‍ ഭാഗങ്ങളിലേക്ക് പകരാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ പത്തനംതിട്ട ജില്ല ആശുപത്രിയില്‍ ചേര്‍ന്ന സുപ്രണ്ട്മാരുടെ യോഗം തീരുമാനിച്ചു.ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രീകരിച്ച് കുടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.ഹെല്‍ത്ത് ഇന്സ്പെക്ടറുംമാരുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ കൂടുതല്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: