കലഞ്ഞൂര്‍: കലഞ്ഞൂര്‍ ഇളമണ്ണൂര്‍ ഓലിക്കല്‍ പാലം അപകടഭീഷണിയില്‍. ദിവസംതോറും ശരാശരി 50 ടണ്‍ വരെ ഭാരം വഹിക്കുന്ന 200 ഓളം ടിപ്പര്‍ ലോറികള്‍ കടന്നുപോകുന്ന പാലമാണ് അപകടത്തിലിരിക്കുന്നത്. പി.ഡബ്ലൂ.ഡിയുടെ അനാസ്ഥ മൂലം കലഞ്ഞൂര്‍ ഇളമണ്ണൂര്‍ പാലം റോഡ് വന്‍ ദുരന്തം ഏറ്റുവാങ്ങേണ്ടിവരും. പാലത്തിനു സമീപമുള്ള റോഡിന് ഗാര്‍ഡ് പോസ്റ്റുകളോ മറ്റ് സുരക്ഷാ മാര്‍ഗ്ഗങ്ങളോ ഒന്നും തന്നെ ചെയ്തിട്ടില്ല. കലഞ്ഞൂര്‍ എല്‍പി-യുപി സ്കൂളുകള്‍ക്ക് 300 മീറ്റര്‍ പരിധിയില്‍ വരുന്നതാണ് ഈ പാലം. ദിവസേന സ്കൂള്കുട്ടികളേയുംകൊണ്ട് 20ല്‍ അധികം സ്കൂള്‍ ബസുകള്‍ ഈ പാലം വഴി കടന്നുപോകുന്നതാണ്. കൂടാതെ റൂട്ട് ബസുകളും നിരന്തരം ഓടിക്കൊണ്ടിരിക്കുന്നതാണ്. അധികാരപ്പെട്ടവര്‍ക്ക് പരാതികള്‍ കൊടുത്തിട്ടും ഇതുവരെ യാതൊരു നടപടികളും അധികാരികള്‍ സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: