ശബരിമല: ശബരിമലയിലെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ നെയ്യഭിഷേകത്തിന് ഭക്തജനത്തിരക്ക്.
ഇന്നലെ പുലര്‍ച്ചെ നെയ്യഭിഷേകത്തിനുളള ഭക്തരുടെ നിര മാളികപ്പുറത്തെ നടപ്പന്തല്‍ നിറഞ്ഞ് അന്നദാന മണ്ഡപം വരെ നീണ്ടു.
വെള്ളിയാഴ്ച രാത്രിയില്‍ തന്നെ മാളികപ്പുറം നടപ്പന്തലിന്റെ മുകള്‍ ഭാഗം നെയ്യഭിഷേകത്തിനുള്ള ഭക്തരെക്കൊണ്ടു നിറഞ്ഞു. അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ വരവ് വര്‍ദ്ധിച്ചതോടെയാണ് നെയ്യഭിഷേകത്തിനും തിരക്കേറിയത്.
മണിക്കൂറുകള്‍ ക്യൂ നിന്നതിന്റെ ക്ഷീണത്തിലും ഭഗവാന് നെയ്യഭിഷേകം ചെയ്തതിന്റെ പുണ്യവുമായിട്ട് മടങ്ങുന്ന ഭക്തര്‍ തികഞ്ഞ സംതൃപ്തരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: