ആലപ്പുഴ: റൂട്ട് മാറി ഓടുന്ന പ്രൈവറ്റ് ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. സ്റ്റുഡന്റസ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രൈവറ്റ് ബസുകള്‍ നിശ്ചയിക്കപ്പെട്ട റൂട്ടിലൂടെ ഓടാതെ നഗരത്തിലെയടക്കം ഇടവഴികള്‍ കയറി സര്‍വീസ് നടത്തുന്നതു മൂലം വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ബുദ്ധിമുട്ടുന്നതായി യോഗത്തില്‍ ആരോപണമുയര്‍ന്നു. ഇക്കാര്യത്തില്‍ നടപടി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. റൂട്ട് മാറിയോടുന്ന ബസുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ ആര്‍റ്റിഒയ്്ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. തൈക്കാട്ടുശേരി റൂട്ടില്‍ കെ.എസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നില്ലെന്നും പരാതിയുയര്‍ന്നു. തൈക്കാട്ടുശേരി പാലം നിര്‍മിച്ചശേഷം അടുത്തിടെയാണ്് സര്‍വീസ് ആരംഭിച്ചതെന്നും അധ്യയനവര്‍ഷം ആരംഭിച്ച് ക്ലാസ് തുടങ്ങി രണ്ടു മാസത്തിനുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്കേ കണ്‍സഷന്‍ അനുവദിക്കാവൂവെന്ന് നിര്‍ദേശമുണ്ടെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. ആലപ്പുഴ നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനെതിരേ നടപടിയെടുക്കും.
















