കല്‍പ്പറ്റ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിസകച്ചവടം, ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ പേരില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്കി പണം തട്ടിയ കേസിലെ പ്രതി മേപ്പാടി സ്വദേശി സുലൈമാനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റികല്പ്പറ്റയില് പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ടെങ്കിലും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. പള്ളിയുടെ ഭാരവാഹി സ്ഥാനം ഉപയോഗപ്പെടുത്തി ഇയാള്‍ വിവിധയിടങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. മുമ്പ് ലീഗ് നേതാവായിരുന്ന ഇയാളെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇപ്പോള്‍ കര്‍ഷക കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിട്ടുണ്ട്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും ഡി.സി.സി. പ്രസിഡന്റ് കെ.എല്‍. പൗലോസിനും കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സുലൈമാനും കുടുംബവും ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും 80 ലക്ഷം രൂപക്ക് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തി. വീടും സ്ഥലവും മാറിക്കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ വീടും സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് കേസ് കൊടുപ്പിച്ചതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. തട്ടിപ്പിന് ഇരയായവര്‍ക്ക് നീതി ലഭിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സലീംരാജ്, ഇസ്മയില്‍ തിരൂര്‍, മുഹമ്മദ് ഹാജി, മുഹമ്മദ് ഷരീഫ് എന്നിവര്‍ കല്‍പ്പറ്റയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: