ദൈവം ചെയ്യേണ്ട ജോലിയായിരുന്നു അത്. ദൈവം അലക്ഷ്യനായി പത്രം വായിച്ചുകൊണ്ടിരുന്നു. പത്രത്തില്‍ നിറയെ വിവാദങ്ങളായിരുന്നു. മിക്കവയും ദൈവത്തെ ചുറ്റിപ്പറ്റിയുള്ളവ. ദൈവത്തിന് ഹരം പിടിച്ചു.
ദൈവം പത്രം മടക്കി കളിവഞ്ചിയുണ്ടാക്കി
ആ വഞ്ചിയൊഴുക്കാന്‍ ദൈവം മാന്‍ഹോളിലേക്ക് നോക്കിയതാണ്.
നിലവിളി കേട്ടതുമാണ്.
ദൈവം പക്ഷേ മടിയനെപ്പോലെ പിന്തിരിഞ്ഞു. ആരേയും രക്ഷിക്കണമെന്ന് തോന്നിയില്ല ദൈവത്തിന്.
ദൈവത്തിന് ഉറക്കം വന്നു.
ദൈവം വഴിയരികില്‍ നീണ്ടുനിവര്‍ന്നു കിടന്നു.
അന്നേരമാണല്ലോ അവന് വന്നതും മാന്ഹോളിലേക്കിറങ്ങിയതും തിരിച്ചുവരാതായതും.
ദൈവം ഒന്നും അറിഞ്ഞതേയില്ല.
തന്നെക്കുറിച്ചുള്ള തര്ക്കങ്ങളെക്കുറിച്ചോര്ത്തും ഓര്‍ക്കാതെയും ദൈവം ഗാഢമായി ഉറങ്ങി.
* മാന്‍ഹോളില്‍ ഇറങ്ങിയ അന്യസംസ്ഥാനക്കാരെ രക്ഷിക്കാന്‍ ജീവന് ബലികൊടുത്ത കോഴിക്കോട്ടുകാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: