അങ്ങാടിപ്പുറം: റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ മേല്‍പ്പാലത്തിന്റെ ഉപജ്ഞാതാവായ മന്ത്രി മണ്ഡലം മാറിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന അവസ്ഥയാണ് മന്ത്രിയുടേത്. ഒരു നാട്ടിലെ ഗതാഗതക്കുരുക്ക് ആ നാട്ടിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പോലും നിര്‍ണ്ണായകമാകുന്നതാണ് അങ്ങാടിപ്പുറത്ത് കണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അങ്ങാടിപ്പുറത്ത് ഭരണത്തിലുണ്ടായിരുന്ന യുഡിഎഫ് മുന്നണി തോറ്റ് തുന്നംപാടി. കോണ്‍ഗ്രസാകട്ടെ ഒറ്റ സീറ്റാണ് ഇവിടെ നേടിയത്. സമീപ പ്രദേശമായ പെരിന്തല്‍മണ്ണയിലും സ്ഥിതി മറിച്ചായിരുന്നില്ല. ശക്തമായ ഭരണ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടും ഇടത് മുന്നണി വീണ്ടും ഭരണത്തിലേറാന്‍ കാരണം അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് തന്നെ. ഈ തോല്‍വികള്‍ ലീഗില്‍ പൊട്ടിത്തെറിക്കാണ് വഴി തെളിച്ചത്. നഗരസഭാ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ആറ് മാസം മാത്രം അവശേഷിക്കെ ഇതെല്ലാം തിരിഞ്ഞു കുത്തുമെന്ന ഭയത്തിലാണ് മന്ത്രി മഞ്ഞളാം കുഴി അലി. അതുകൊണ്ട് തന്നെ അദ്ദേഹം തന്റെ പഴയ തട്ടകമായ മങ്കടയിലേക്ക് മാറാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞതായാണ് ജനസംസാരം.
മേല്‍പ്പാലം നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ ദുരിതമനുഭവിക്കുകയാണ് അങ്ങാടിപ്പുറം നിവാസികള്‍. ഇവിടുത്തെ ഗതാഗതക്കുരുക്കില്‍ അകപ്പെടാത്ത കേരളത്തിലെ ഒരു ജില്ലക്കാര്‍ പോലും ഉണ്ടാവില്ല. നിരവിധി പരാതികളാണ് പൊതുജനങ്ങള്‍ക്ക് പറയാനുള്ളത്.
വിദ്യാര്‍ത്ഥികള്‍ക്ക് സമയത്തിന് ക്ലാസില്‍ എത്താന്‍ കഴിയുന്നില്ല. വൈകിട്ട് വീട്ടില്ലെത്തുന്നതും ഏറെ വൈകിയാണ്. നിരവധി പോലീസുകാര്‍ ഇവിടെ കര്മനിരതാരാണെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. രാവിലെ പുറപ്പെട്ട പല രോഗികളും ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ടര്‍മാര്‍ അവരുടെ വഴിക്ക് പോയിട്ടുണ്ടാകും. ദൂരെ സ്ഥലങ്ങളിലുള്ളവര്‍ അങ്ങാടിപ്പുറമെന്ന് കേട്ടാല്‍ തന്നെ ഞെട്ടാന്‍ തുടങ്ങി. ചെറുപ്പക്കാരുടെ വിവാഹം വരെ മുടങ്ങാന്‍ തുടങ്ങി. ഉച്ചക്ക് എത്തേണ്ട ഈ വഴിയുള്ള എയര്‍പോര്‍ട്ട് യാത്രക്കാര്‍ സ്വന്തക്കാരെ വിട്ടിലിരുത്തി പുലര്‍ച്ചെ തന്നെ ഈ വഴി രക്ഷപ്പെടുന്നു. മത സാമൂഹിക സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന ഈ മണ്ണിനെ അധികാരികള്‍ ദുഷിപ്പിച്ചെന്ന് പഴമക്കാര്‍ പറയുന്നു. ഇടക്കിടക്ക് സന്ദര്‍ശനം നടത്തിയിരുന്ന ജനപ്രതിനിധികള്‍ ഇപ്പോള്‍ ഈ വഴി വരുന്നത് തന്നെ ചുരുക്കം. പുതിയ റെയില്‍വേ ഗേറ്റ് കൂടി വരുന്നതോടെ താലികെട്ടാന്‍ വരുന്ന വധൂവരന്മാര് മുഹൂര്‍ത്തത്തിനെത്താന്‍ കുരുക്കിലൂടെ കൈ പിടിച്ച് ഓടുന്ന കാഴ്ചയും ഇനി വാഹന യാത്രക്കാര്‍ക്ക് കാണാം. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മുമ്പ് വേണ്ടിയിരുന്ന സമയം അഞ്ച് മിനിറ്റ്, ഇപ്പോള്‍ അരമണിക്കൂര്‍. അങ്ങാടിപ്പുറത്ത് കൂടി സ്ഥിരമായി ഓടിക്കുന്ന വാഹനങ്ങള്‍ വര്‍ക്ക്ഷോപ്പില്‍ നിന്നിറക്കാന്‍ നേരമില്ലെന്ന് ഡ്രൈവര്‍മാര്‍. ദിവസം 100 രൂപയുടെ പോലും കച്ചവടം ഇല്ലാതെ വ്യാപാരികള്‍ നട്ടം തിരിയുന്നു. പലരും കടക്കെണിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: