ന്യൂദല്‍ഹി: ചരക്കുസേവന നികുതി നിരക്ക് 17-18 ശതമാനമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഉന്നയിച്ച നികുതി നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നത് ശ്രദ്ധേയമായി. സാധനങ്ങളുടെ കുറഞ്ഞ നികുതി നിരക്ക് 12-14 ശതമാനമായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ ശീതകാല സമ്മേളനത്തില്‍ തന്നെ ചരക്കുസേവന നികുതി ബില്‍ പാസാകുമെന്ന് ഉറപ്പായി.
കേന്ദ്രസര്‍ക്കാര്‍ ആദ്യം നിശ്ചയിച്ച നികുതി നിരക്ക് 20 ശതമാനം എന്നതായിരുന്നു. എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്നതിനായി നികുതിനിരക്ക് 18 ശതമാനം ആക്കണമെന്ന പുതിയ നിര്‍ദ്ദേശമുയര്‍ത്തി കോണ്‍ഗ്രസ് എതിര്‍പ്പ് തുടര്‍ന്നു. ഇതോടെയാണ് നികുതി നിരക്ക് സംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിച്ചത്. കോണ്‍ഗ്രസ് ഉന്നയിച്ച 18 ശതമാനത്തേക്കാള്‍ കുറ്ഞ നിരക്കാണ് സമിതി ശുപാര്‍ശ ചെയ്തത്. ഇതിന് പുറമേ സംസ്ഥാനങ്ങള്‍ കടന്നുള്ള ചരക്ക് നീക്കത്തിന് ഒരു ശതമാനം ലെവി കുറയ്ക്കാനും സമിതി തീരുമാനിച്ചു. പെട്രോളിയം, ആല്‍ക്കഹോള്‍ എന്നിവയെ ലെവിയില്‍ നിന്ന് ഒഴിവാക്കണമെന്നും ശുപാര്‍ശയുണ്ട്.
എന്നാല്‍ സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കാളിത്തമുള്ള ജിഎസ്ടി കൗണ്‍സിലാണ് അംഗീകരിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: