അടൂര്‍: നാടകട്രൂപ്പിന്റെ വാഹനത്തില്‍ നടന്ന് മോഷണം നടത്തിയതിരുവനന്തപുരം സ്വദേശികള്‍ പിടിയില്‍. ചീറയിന്കീ് തോന്നല്ലൂര്‍ മംഗലപുരം ഭീരാഭവനില് രമേശന്(48)ചിറയിന്‍കീഴ് കുന്തള്ളൂര്‍ കവിതാലയത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കുന്തള്ളൂര്‍ കമ്മാളുകുന്ന് രാഖിഭവനത്തില് സെന്തില്‍കുമാര്‍ (43), എന്നിവരെയാണ് അടൂര്‍ പോലീസ് പിടികൂടിയത്. ഒരുമാസം മുമ്പ് കാട്ടാക്കട പോലീസ് സംശയാസ്പദമായി ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പത്തനംതിട്ട കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 55ഓളം മോഷണത്തിന് തുമ്പുണ്ടായത്. ഇരുവരും നാടകട്രൂപ്പിന്റെ ഡ്രൈവറായും പിന്നീട് സ്വന്തമായി നാടക ട്രൂപ്പ് തുടങ്ങി ടെമ്പോയില്‍ നടന്നാണ് മോഷണം നടത്തിയികുന്നത്. അടൂര്‍ പന്നിവിഴയില്‍ നെടുകുളഞ്ഞി തെക്കേതില്‍ പ്രസാദിന്റെ ഭാര്യ സന്ധ്യുടെ കാലില്‍ കിടന്നഒരു പവന് കൊലുസും, പന്നിവിഴ മുരുവിള കിഴക്കേതില്‍ ജോസഫിന്റെ വീട്ടില്‍ നിന്ന് ഒരു പവന് വളയും, അടൂര്‍ കരുവാറ്റ ശിവാലയം രവീന്ദ്രന്റെ വീട്ടില്‍ നിന്ന് നാലുപവനും, ഏനാത്ത് തോമസ് വിളയില്‍ പി.ജി.തോമസിന്റെ വീട്ടില്‍ നിന്ന് 16 പവനും പ്രതികള്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. ഇവരെ സ്ഥലത്തെത്തിട്ട് തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘത്തില്‍ സിഐ.എം.ജി സാബു, എസ്.ഐമാരായ കെ.എസ്.ഗോപകുമാര്‍, സി.വിജയമോഹന്, ആര്.രാധാകൃഷ്ണന്, സിപിഒ മാരായ കെ.സന്തോഷ് കുമാര്‍, ആര്.രാധാകൃഷ്ണന്, അജിത്ത്, രാജേന്ദ്രന് എന്നിവരുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: