കൊച്ചി: ‘ലോകയാന്‍ 2015’ന്റെ ഭാഗമായി ലോകപര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഭാരത നാവികസേനയുടെ പരിശീലനക്കപ്പല്‍ ഐഎന്‍എസ് തരംഗിണിക്ക് കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് ഉജ്ജ്വല വരവേല്‍പ്പ്.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ കേരളീയ രീതിയിലാണ് സ്വീകരണം ഒരുക്കിയത്. ഐഎഎന്‍എസ് തരംഗിണിയോടൊപ്പം ഒമാന്‍ നാവികസേനയുടെ കപ്പലായ ആര്എന്ഒബി ഷബാബ് ഒമാന്‍-11ഉം ഉണ്ടായിരുന്നു. സ്ത്രീകള്‍ പരമ്പരാഗത രീതിയില്‍ കുങ്കുമം ചാര്‍ത്തിയാണ് നാവികരെ സ്വീകരിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയില്‍ നിന്നും പുറപ്പെട്ട തരംഗിണി 14 രാജ്യങ്ങള്‍ സന്ദര്‍ശിച്ചാണ് തിരിച്ചെത്തിയത്.
പൈതൃക വ്യാപാര സഞ്ചാര മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി മസ്കറ്റില്‍ നിന്നുമാണ് തരംഗണിയും ഒമാന്‍ കപ്പലും ഒരുമിച്ച് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഒമാന്‍ അംബാസഡര്‍ എച്ച്.ഇ. ഹമീദ് സെയ്ഫ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ റവാഹി, റിയര്‍ അഡ്മിറല്‍ എസ്.കെ. ഗ്രേവാള്‍, ആര്.ബി. പണ്ഡിറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: