തൃശൂര്‍: ബനാറസിന്റെ പൈതൃകവും പട്ടും പവിത്രതയുമെല്ലാം ഒരുമിക്കുന്ന ബനാറസ് ഉത്സവത്തിന് ഈ മാസം അഞ്ചിന് കല്യാണ്‍ സില്‍ക്സിന്റെ കേരളത്തിലെ ഷോറൂമുകളില്‍ തിരിതെളിയും. ഗംഗാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ബനാറസ് എന്ന പുണ്യ നഗരത്തെ അതേ കെട്ടിലും മട്ടിലും മലയാളിയുടെ മുമ്പില്‍ അവതരിപ്പിക്കുകയെന്ന ദൗത്യമാണ് കല്യാണ്‍ സില്‍ക്സ് ഉത്സവത്തിലൂടെ നടപ്പാക്കുന്നത്. വാരണാസി, കാശി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രാചീന നഗരങ്ങളിലൊന്നായ ബനാറസിന്റെ പ്രൗഢിയും സംസ്കാരവും പട്ടിലെ ഒളിമങ്ങാത്ത പാരമ്പര്യവുമാണ് ബനാറസ് ഉത്സവിലൂടെ മലയാളിക്ക് തൊട്ടറിയാന്‍ കഴിയുക.
ഒരു സംസ്കാരത്തിന്റെയും അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ബനാറസ് ഉത്സവ് എന്നും കല്യാണ്‍ സില്‍ക്സ് സിഎംഡി ടി. എസ്. പട്ടാഭിരാമന് പറഞ്ഞു.
കോട്ട്വാ, അസ്സി, ലാലാപുര, അലൈപുര, സരയ്യാ, ലോഹ്താ തുടങ്ങി നൂറിലേറെ ഗ്രാമങ്ങളിലെ നെയ്ത്ത്ശാലകളാണ് ബനാറസ് ഉത്സവിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. ഇവിടെ നിന്നുള്ള ലക്ഷക്കണക്കിന് എക്സ്ക്ലൂസീവ് സാരികളാണ് പട്ടില്‍ പുതിയ തരംഗമാകുവാന്‍ കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകളില്‍ എത്തിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായ് പതിനായിരക്കണക്കിന് പുതുവര്ണ്ണങ്ങളാണ് ബനാറസി സില്‍ക്കിന് മാസ്മരികതയേകുവാന് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ കമാനങ്ങള്‍ക്ക് സമാനമായ അതിസുന്ദരമായ വാതായനങ്ങളാണ് കല്യാണ്‍ സില്‍ക്സിന്റെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കളെ സ്വാഗതം ചെയ്യുക. ഓരോ മലയാളിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകളുടെ പറുദീസയാണ് ഇവിടെ കാത്തിരിക്കുന്നത്. ചരിത്രമുറങ്ങുന്ന രാജകൊട്ടാരങ്ങളുടെ ജീവന് തുടിക്കുന്ന പുനരാവിഷ്ക്കാരമാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്.
അതീവ ചാരുതയോടെ ഇത് നിര്‍മ്മിച്ചിരിക്കുന്നത് ബനാറസില്‍ നിന്നെത്തിയ കലാകാരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന വിപണന ശൃംഖല കൂടുതല്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കല്യാണ്‍ സില്‍ക്സ് 250 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിക്കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയായ് 22-ാമത് ഷോറൂം 16ന് ചലച്ചിത്ര താരം പൃഥ്വിരാജ് വടകരയില്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: